city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളപ്പൊക്കം; രാജസ്ഥാനില്‍ 2 മരണം; ഗുജറാത്തില്‍ 25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ന്യൂഡല്‍ഹി: (www.kasargodvartha.com 25.07.2017) രാജസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു. ഗുജറാത്തില്‍ 25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പാലം കടക്കുന്നതിനിടെ കനാലില്‍ വീണ് അമ്മയൂം മകളും മരണപ്പെടുകയായിരുന്നു. കനത്ത മഴയാണ് ഇവിടങ്ങളിലുള്ളത്. അസമില്‍ ബ്രഹ്മപുത്ര, ബരാക് നദികള്‍ കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരോട് ജാഗ്രത പാലിക്കാനും ഒഴിഞ്ഞുപോകാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബംഗാളിലെ പുരുലിയ, വെസ്റ്റ് മിഡനാപുര്‍, ബിര്‍ഭൂം, ഹൂഗ്ലി ജില്ലകളില്‍ പ്രളയം ബാധിച്ചിട്ടുണ്ട്. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം ബംഗാളില്‍ നിലവില്‍ സ്ഥിതി ആശങ്കാ ജനകമല്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ദ്രുതകര്‍മ്മ സേനയെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും വ്യോമസേന വിമാനവും എത്തിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡ്, റെയില്‍വേ ഗതാഗതം താറുമാറായി.

വെള്ളപ്പൊക്കം; രാജസ്ഥാനില്‍ 2 മരണം; ഗുജറാത്തില്‍ 25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  New Delhi, National, news, Top-Headlines, Rajasthan, Floods Kill Two in Rajasthan; Gujarat Evacuates 25,000 After High Alert

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia