city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

500 വര്‍ഷത്തിലേറെ പഴക്കമുള്ള ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍; നാലിടങ്ങളില്‍ വെള്ളം ചോരുന്നതായി കണ്ടെത്തല്‍; സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു

ഹൈദരാബാദ്: (www.kasargodvartha.com 22.11.2021) ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപതിക്ക് സമീപം സ്ഥിതി ചെയ്യുന്ന റയല ചെരിവ് ജലസംഭരണിയിലാണ് വെള്ളം ചോരുന്നതായി കണ്ടെത്തിയത്. നാലിടങ്ങളിലാണ് ചോര്‍ച്ച. ജലസംഭരണി അപകടാവസ്ഥയിലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയില്‍ വിളളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് ആളുകളെ മാറ്റിയത്.

500 വര്‍ഷത്തിലേറെ പഴക്കമുള്ള ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍; നാലിടങ്ങളില്‍ വെള്ളം ചോരുന്നതായി കണ്ടെത്തല്‍; സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു

ഇതിനിടെ ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരുപതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീര്‍ഥാടകര്‍ ഇപ്പോഴും സര്‍കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നു.

താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 39 ആയി. കാണാതായ 50 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 

Keywords: News, National, India, Rain, Andhra Pradesh, Top-Headlines, District Collector, Flood Fears After Water Leaks From Cracks In Andhra's Biggest Reservoir

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia