ശവസംസ്‌കാര ചടങ്ങിലും മോഷ്ടാക്കള്‍, അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാര ചടങ്ങില്‍ കേന്ദ്രമന്ത്രിയുടേതടക്കം അഞ്ച് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി, മോഷ്ടാവിനെ അഭിനന്ദിച്ച് മന്ത്രി
Aug 27, 2019, 10:29 IST
ഡല്‍ഹി:(www.kasargodvartha.com 27/08/2019) മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങില്‍ കേന്ദ്രമന്ത്രിയുടേതടക്കം അഞ്ച് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. കേന്ദ്ര വാണിജ്യ സഹമന്ത്രി സോം പ്രകാശ്, പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ, എന്നിവരുടേതുള്‍പ്പെടെ അഞ്ച് ഫോണുകളാണ് നഷ്ടപ്പെട്ടത്.
ചടങ്ങിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് അഞ്ച് പരാതികള്‍ ലഭിച്ചതായി ദില്ലി പോലീസ് അറിയിച്ചു. കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
സുപ്രിയോയുടെ സെക്രട്ടറിയുടെ ഫോണും മോഷണം പോയിട്ടുണ്ട്. ചടങ്ങിനിടെ തിരക്കേറിയ സമയത്താണ് മോഷണം നടന്നിരിക്കുന്നത് എന്ന് സുപ്രിയോ പറഞ്ഞു.
ഇക്കാര്യത്തില്‍ പോലീസിനെ കുറ്റപ്പെടുത്താനാകില്ല. ഹാളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടതായിരുന്നു. എന്തായാലും ഒരുകലാകാരനെന്ന നിലയില്‍ പോക്കറ്റടിക്കാരനെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Theft, Mobile Phone, Police, Minister, Complaint,Five mobile phones stolen, including Union minister's minister on Arun Jaitley's cremation day