മുംബൈയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് 5 മരണം
Dec 28, 2018, 11:36 IST
മുംബൈ: (www.kasargodvartha.com 28.12.2018) മുംബൈയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന് തീപിടിച്ച് അഞ്ചു പേര്‍ വെന്തുമരിച്ചു. വടക്ക് കിഴക്കന്‍ മുംബൈയിലെ തിലക് നഗറിലാണ് 15 നിലയുള്ള റെസിഡന്‍ഷ്യന്‍ കെട്ടിടത്തിന് തീപിടിച്ചത്. നിരവധി പേരാണ് കെട്ടിടത്തിലുണ്ടായിരുന്നു. പലരും തീപിടുത്തം കണ്ട് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഫ്‌ളാറ്റിനകത്ത് കുടുങ്ങിയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 7.45 മണിയോടെയാണ് സംഭവം.
സുനിതാ ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന്‍ ജോഷി (83), സരള സുരേഷ് (52), ലക്ഷ്മിബെന്‍ പ്രേംജി (83) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിലക് നഗറിലുള്ള ഗണേഷ് ഗാര്‍ഡന്റെ സര്‍ഗം സൊസൈറ്റിയുടെ 14 ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. കെട്ടിടത്തിന്റെ മറ്റു നിലകളില്‍ നിന്നും വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഫ്‌ളാറ്റുകളിലെ പാചക വാതക സിലിണ്ടറുകളിലേക്കും തീപടര്‍ന്നത് വന്‍ തീപിടുത്തത്തിന് കാരണമാകുകയായിരുന്നു. അടുത്തിടെയായി മുംബൈയിലുണ്ടാകുന്ന നാലാമത്തെ വന്‍ തീപിടിത്തമാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, National, news, Top-Headlines, fire, Five killed as fire breaks out in Mumbai highrise
< !- START disable copy paste -->