city-gold-ad-for-blogger

Accidental Death | വിനോദസഞ്ചാരത്തിനായി ജമ്മുവിലെത്തിയവരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരിച്ച മലയാളികള്‍ 4 പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികള്‍, പോസ്റ്റുമോര്‍ടം നടപടികള്‍ ഉടന്‍ നടക്കും

ശ്രീനഗര്‍: (KasargodVartha) വിനോദസഞ്ചാരത്തിനായി ജമ്മുവിലെത്തിയവരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികള്‍. അടുത്ത സുഹൃത്തുക്കളായ അനില്‍ (34 ), സുധീഷ് ( 32 ), രാഹുല്‍ ( 28 ), വിഘ്‌നേഷ് ( 23 ) എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റുമോര്‍ടം നടപടികള്‍ ബുധനാഴ്ച (06.12.2023) നടക്കും.

ശ്രീനഗര്‍ ലേ ദേശീയപാതയില്‍ സോജിലപാസില്‍ ചൊവ്വാഴ്ചയുണ്ടായ (05.12.2023) വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പെടെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ശാ ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ്.

അപകടത്തില്‍പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുണ്‍, മനോജ് എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയില്‍ തുടരുകയാണ്. ഇവരില്‍ മനോജിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

അതേസമയം, പാലക്കാട് സ്വദേശികള്‍ അപകടത്തില്‍ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സര്‍കാര്‍ തലത്തില്‍ ജമ്മുകശ്മീര്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. ജമ്മുകശ്മീര്‍ അധികൃതരുമായി ചീഫ് സെക്രടറി ബന്ധപ്പെട്ടു. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്നും എംബി രാജേഷ് പറഞ്ഞു. എഐഎംഎ അടക്കമുള്ള മലയാളി സംഘടനകളും സഹായം ഉറപ്പാക്കാന്‍ രംഗത്തുണ്ട്.

Accidental Death | വിനോദസഞ്ചാരത്തിനായി ജമ്മുവിലെത്തിയവരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരിച്ച മലയാളികള്‍ 4 പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികള്‍, പോസ്റ്റുമോര്‍ടം നടപടികള്‍ ഉടന്‍ നടക്കും



Keywords: News, National, National-News, Accident-News, Top-Headlines, Five Died, Vehicle, Falls, Gorge, Jammu and Kashmir, Malayalee, Tourists, Injured, Accident, Road Accident, Five died as vehicle falls into gorge in Jammu and Kashmir.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia