city-gold-ad-for-blogger

ആഢംബര ഡബിള്‍ഡക്കര്‍ ഉദയ് എക്സ്പ്രസ് യാത്ര തുടങ്ങി, വീഡിയോ

കോയമ്പത്തൂര്‍:(www.kasargodvartha.com 09/06/2018) ആഢംബര ഡബിള്‍ഡക്കര്‍ രാജ്യത്തെ രണ്ടാമത്തെ ഉദയ് എക്സ്പ്രസ് കോയമ്പത്തൂരില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹൈയ ഫ്ളാഗ് ഓഫ് ചെയ്തു. ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ഉദയ് എക്‌സ്പ്രസ്. സൗജന്യ വൈ ഫൈ, ടാബുപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം, മിനി ഡൈനിങ് ഏരിയ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള ഡബിള്‍ ഡക്കര്‍ ട്രെയിനാണ് ഉദയ് എക്‌സ്പ്രസ് (Utkrisht Double Decker Air-Conditioned Yatri).

ശനിയാഴ്ചമുതല്‍ രാവിലെ 5.45നാണ് ഉദയ് എക്സ്പ്രസ് കോയമ്പത്തൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടുക. ഉച്ചയ്ക്ക് 12.40 ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവില്‍നിന്ന് 2.15-ന് തിരിച്ച് പുറപ്പെട്ട് രാത്രി 9-ന് കോയമ്പത്തൂരിലെത്തും.

ആഢംബര ഡബിള്‍ഡക്കര്‍ ഉദയ് എക്സ്പ്രസ് യാത്ര തുടങ്ങി, വീഡിയോ

കടും ഓറഞ്ച്, മഞ്ഞ നിറങ്ങളോടുകൂടിയ ബോഗിയുള്ള ഉദയ് എക്സ്പ്രസ് പുര്‍ണമായും എയര്‍കണ്ടീഷന്‍ഡ് കോച്ചുകളോടുകൂടിയുള്ളതാണ്. എട്ട് കോച്ചുകളാണ് വണ്ടിയിലുള്ളത്. 610 രൂപയാണ് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക്. 912 പേര്‍ക്ക് യാത്രചെയ്യാനാവും. ആദ്യയാത്രയില്‍ 150 പേരാണ് ഉണ്ടായത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Video, Train, Railway, First Uday Express started travel from Coimbatore to Bengaluru

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia