city-gold-ad-for-blogger

തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം,സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോജിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

ഹൈദരാബാദ്:(www.kasargodvartha.com 27/02/2018) തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ലഗേജിന് തീപിടിച്ചു. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

രാവിലെ പത്തരയോടെ കരിംനഗറില്‍ ഔദ്യോഗിക പരിപാടിക്ക് എത്തിയ ചന്ദ്രശേഖര്‍ റാവു ചടങ്ങിന് ശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. ലഗേജിലുണ്ടായിരുന്ന വസ്തുവിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ ബാഗിലേക്ക് പടരാന്‍ തുടങ്ങിയതോടെ സുരക്ഷ ഉദ്യോസ്ഥന്‍ ഓടിയെത്തി ബാഗ് ദൂരേക്ക് വലിച്ചെറിയുകായിരുന്നു.

തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം,സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോജിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി


സംഭവത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, National, fire, Investigation, Chief minister,Telangana,Helicopter,  firefight in a helicopter carrying Telangana Chief Minister and the coordinated intervention of the security officer excluded the tragedy.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia