നവിമുംബൈയിലെ ഒഎന്‍ജിസിയുടെ ഉറാന്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം; ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തു
Sep 3, 2019, 10:37 IST
മുംബൈ: (www.kasargodvartha.com 03/09/2019) ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഒഎന്‍ജിസിയുടെ നവിമുംബൈയിലെ പ്ലാന്റില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ഒരുകിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തു. മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റിലാണ് അഗ്‌നിബാധയുണ്ടായത്. പ്ലാന്റിലെ കോള്‍ഡ് സ്റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നത്.
തീപിടുത്ത സമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. തീകെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
തീപടര്‍ന്നതോടെ ഉറാന്‍ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.
ഉറാന്‍, പനവേല്‍, നെരൂള്‍, ജെഎന്‍പിടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന യൂണിറ്റുകള്‍ തീകെടുത്താനുള്ള ശ്രമം തുരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
തീപിടുത്ത സമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. തീകെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
തീപടര്‍ന്നതോടെ ഉറാന്‍ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.
ഉറാന്‍, പനവേല്‍, നെരൂള്‍, ജെഎന്‍പിടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന യൂണിറ്റുകള്‍ തീകെടുത്താനുള്ള ശ്രമം തുരുന്നു.
Keywords: News, National, India, Mumbai, fire, fire force, Police, ONGC Plant, Cold Storage, Uran Plant, Harisa Plant, Top-Headlines, Fire Breaks Out at ONGC Plant in Mumbai