ഡെല്‍ഹി എയിംസില്‍ തീപിടിത്തം; നിയന്ത്രണ വിധേയം
ന്യൂഡെല്‍ഹി: (www.kasargodvartha.com 28.06.2021) ഡെല്‍ഹിയിലെ എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) തീപിടിത്തം. തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ പ്രധാന അത്യാഹിത വിഭാഗത്തോട് ചേര്‍ന്നായിരുന്നു തീപിടിത്തമുണ്ടായത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപടര്‍ന്നയുടന്‍ അഗ്നിരക്ഷസേനയും മറ്റും സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡെല്‍ഹി ഫയര്‍ വിഭാഗം അറിയിച്ചു. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റു നാശനഷ്ടങ്ങളും ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല.
എയിംസില്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ സ്‌റ്റോര്‍ റൂമില്‍ ചെറിയ തീപിടിത്തമുണ്ടായി. തീയണച്ച് നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് ഡെല്‍ഹി ഫയര്‍ വിഭാഗം പറഞ്ഞു.
Keywords: New Delhi, News, National, Top-Headlines, Fire, Injured, Fire breaks out at AIIMS Delhi's emergency ward, fire brigades rushed to spot