Police Booked | ടിപ്പു സുൽത്വാനെ പോലെ സിദ്ധരാമയ്യയെയും ഇല്ലാതാക്കണമെന്ന് പരാമർശം നടത്തിയെന്ന പരാതിയിൽ മാസങ്ങൾക്ക് ശേഷം കർണാടക മുൻ മന്ത്രിക്കെതിരെ കേസെടുത്തു; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിഎൻ അശ്വത് നാരായൺ
May 26, 2023, 15:51 IST
മംഗ്ളുറു: (www.kasargodvartha.com) കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള റാലിക്കിടെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ സി എൻ അശ്വത് നാരായണനെതിരെ പൊലീസ് കേസെടുത്തു. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂറു ഭരണാധികാരി ടിപ്പു സുൽത്വാനെപ്പോലെ സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്ന് ഫെബ്രുവരിയിൽ ഒരു പൊതുപരിപാടിയിൽ അന്ന് മന്ത്രിയായിരുന്ന അശ്വത് നാരായൺ പറഞ്ഞുവെന്നാണ് പരാതി. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ (IPC) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൈസൂരിലെ ദേവരാജ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്. കെപിസിസി വക്താവ് എം ലക്ഷ്മണയാണ് പൊലീസിൽ പരാതി നൽകിയത്. മൈസൂർ ഭരണാധികാരി ടിപ്പു സുൽത്വാനെ രണ്ട് വൊക്കലിഗ തലവൻമാരായ ഉറി ഗൗഡയും നഞ്ചെ ഗൗഡയും കൊന്നതുപോലെ സിദ്ധരാമയ്യയെ ഇല്ലാതാക്കാൻ ഫെബ്രുവരി 15 ന് അശ്വത് നാരായണൻ പാർടി പ്രവർത്തകരെ പ്രേരിപ്പിച്ചുവെന്ന് ലക്ഷ്മണ പരാതിയിൽ ആരോപിച്ചു. ഉറി ഗൗഡയും നഞ്ചെ ഗൗഡയും സാങ്കൽപ്പിക കഥാപാത്രങ്ങളാണെന്നാണ് കോൺഗ്രസിന്റെ വാദം. മുൻ മന്ത്രിക്കെതിരെ ഫെബ്രുവരി 17ന് ദേവരാജ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ലക്ഷ്മണയുടെ ആരോപണം.
കഴിഞ്ഞ ദിവസം മൈസൂറു ജില്ലാ കോൺഗ്രസ് കമിറ്റി പ്രസിഡന്റ് ബി ജെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം പൊലീസിനെ കാണുകയും കേസെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ വിപുലമായ ചർചയെ തുടർന്നാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിഎൻ അശ്വത് നാരായൺ പ്രതികരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയോ വികാരത്തെയോ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രതിപക്ഷം തന്റെ വിശദീകരണം അംഗീകരിക്കുകയും ചെയ്തു. ഇപ്പോൾ അവർ മൂന്ന് മാസം പഴക്കമുള്ള അടഞ്ഞ അധ്യായം തുറക്കുകയാണ്. താൻ അതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, National, Mangalore, Politics, FIR, BJP, Complaint, Karnataka, Case, Congress, Police, FIR Registered Against Former BJP Minister Ashwath Narayan In Mysuru For His Remarks on Siddaramaiah.
< !- START disable copy paste -->