city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേസും പിഴയുമടക്കം 6മാസം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം; ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ സിനിമാ സ്റ്റൈലില്‍ ഭാര്യയുമൊത്ത് ബൈകില്‍ കറങ്ങിയ ബോളിവുഡ് നടന്‍ കുടുങ്ങി.!


മുംബൈ: (www.kasargodvartha.com 20.02.2021) പ്രണയദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം ഹെല്‍മെറ്റും മാസ്‌കും ധരിക്കാതെ സിനിമാ സ്റ്റൈലില്‍ ഭാര്യയുമൊത്ത് ബൈകില്‍ കറങ്ങിയ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയി കുടുങ്ങി. താരത്തിനെതിരെ കേസെടുത്തിരിക്കുകയാണ് മുംബൈ പൊലീസ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നു

പുതിയ ഹാര്‍ലി ഡേവിസണ്‍ ബൈകില്‍ ഭാര്യയെ പുറകില്‍ ഇരുത്തി സാഥിയ എന്ന ചിത്രത്തിലെ ഗാനത്തിന്റെ അകമ്പടിയോടെ വിവേക് ഒബ്‌റോയ് തന്നെയാണ് വിഡിയോ സോഷ്യല്‍മീഡിയല്‍ പങ്കുവെച്ചത്. വിഡിയോയില്‍ വിവേക് ഒബ്‌റോയിയും ഭാര്യ പ്രിയങ്ക ആല്‍വയും ഹെല്‍മെറ്റും മാസ്‌കു ധരിച്ചിരുന്നില്ല. 

പെട്രോള്‍ പമ്പിലെത്തിയ അദ്ദേഹം ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോയ്ക്ക് സോഷ്യല്‍മീഡിയ വലിയ രീതിയില്‍ കയ്യടിച്ചെങ്കിലും ഈ വിഡിയോ നടന് വിനയായി. ഇത് തെളിവായി സ്വീകരിച്ചാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് മാസ്‌കില്ലാതെ യാത്ര ചെയ്തതിനും ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിനും അദ്ദേഹത്തിന് മുംബൈ പോലീസ് പിഴ നല്‍കിയത് എന്നാണ് റിപോര്‍ടുകള്‍. 

 കേസും പിഴയുമടക്കം 6മാസം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം; ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ സിനിമാ സ്റ്റൈലില്‍ ഭാര്യയുമൊത്ത് ബൈകില്‍ കറങ്ങിയ ബോളിവുഡ് നടന്‍ കുടുങ്ങി.!


ഐപിസി സെക്ഷനുകള്‍ക്ക് പുറമേ, മഹാരാഷ്ട്ര കോവിഡ് 19 മുന്‍കരുതല്‍ നടപടികള്‍, മോടോര്‍ വാഹന നിയമം, തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തിയതായി പൊലീസ് അറിയിച്ചു. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വിവേക് ഒബ്‌റോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയതിന്റെ പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപോര്‍ടുകള്‍. 

മഹാരാഷ്ട്രയില്‍ കോവിഡ് 19 കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, മുംബൈ പൊലീസിന്റെ നടപടികളെക്കുറിച്ച് വിവേക് ഒബ്രോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Top-Headlines, News, National, India, Mumbai, Case, Actor, Entertainment, Bollywood, FIR Against Vivek Oberoi For Not Wearing Mask on Bike With Wife

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia