city-gold-ad-for-blogger

മോഡിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിമാറ്റും; ബീഹാര്‍ ബിജെപി അധ്യക്ഷന്‍

പട്ന: (www.kasargodvartha.com 21.11.2017) മോഡിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിമാറ്റുമെന്ന് വിവാദപരാമര്‍ശം നടത്തി ബീഹാര്‍ ബിജെപി അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉയരുന്ന കൈകളും വിരലുകളും വെട്ടിമാറ്റുമെന്നാണ് ബിഹാര്‍ ബി.ജെ.പി അധ്യക്ഷനും ലോക്സഭാ എം.പിയുമായ ഉജിയര്‍പുര്‍ നിത്യാനന്ദ റായി പരാമര്‍ശം നടത്തിയത്.

മോഡിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിമാറ്റും; ബീഹാര്‍ ബിജെപി അധ്യക്ഷന്‍


ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്രമോദി. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണം. ആവശ്യം വന്നാല്‍ ഛേദിച്ചു കളയാനും മടിക്കരുത്- ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. പിന്നീട് പ്രസ്താവന വിവാദമായതോടെ താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന വിശദീകരണവുമായി നിത്യാനന്ദ റായി രംഗത്തെത്തുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, National, News, Narendra-Modi, Politics,Fingers hands raised at PM Narendra Modi will be broken chopped off says bihar BJP president Nityanand Rai.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia