Railway | ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക: യാത്രയ്ക്കിടെ ഈ തെറ്റുകള്‍ ചെയ്താല്‍ പിഴ മുതല്‍ തടവ് ശിക്ഷ വരെ ലഭിക്കാം; വിശദമായറിയാം
Dec 11, 2022, 14:58 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ റെയില്‍വേയുടെ നിയമങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ ചുമത്താം. ഇതുകൂടാതെ, കേസെടുത്ത് ജയിലില്‍ അടയ്ക്കാനും വകുപ്പുണ്ട്. അതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് അറിയാം.
പുകവലി, മദ്യപാനം
അബദ്ധത്തില്‍ പോലും ട്രെയിനിനുള്ളിലോ റെയില്‍വേ പരിസരത്തോ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. പുകവലിക്കുന്നതിനിടെ പിടിക്കപ്പെട്ടാല്‍, നിയമപ്രകാരം നിങ്ങള്‍ക്കെതിരെ കേസെടുക്കാം. പിഴയോ മൂന്ന് വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.
അപകട വസ്തുക്കള്‍
ട്രെയിനില്‍ പടക്കം, പെട്രോള്‍, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയ തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടുപോകാന്‍ പാടില്ലെന്നാണ് ചട്ടം. നിയമം ലംഘിച്ചാല്‍, 1989ലെ റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 164 പ്രകാരം 1000 രൂപ പിഴയോ മൂന്ന് വര്‍ഷം തടവോ രണ്ടും കൂടിയോ ലഭിക്കും.
ഉച്ചത്തില്‍ സംസാരിക്കരുത്
ട്രെയിനില്‍ മറ്റ് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ ഉച്ചത്തില്‍ സംസാരിക്കാനോ സ്പീക്കറില്‍ പാട്ട് കേള്‍ക്കാനോ പാടില്ല. ഉച്ചത്തില്‍ സംസാരിക്കുന്നത് സെക്ഷന്‍ 145 പ്രകാരമുള്ള നടപടിയിലേക്ക് നയിച്ചേക്കാം കൂടാതെ പിഴ ചുമത്താനും വകുപ്പുണ്ട്.
ട്രെയിന്‍ ടിക്കറ്റ്
ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുക്കേണ്ടത് അത്യാവശ്യമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാല്‍, ഇരട്ട ടിക്കറ്റിന് പുറമെ പ്രത്യേകമായി പിഴ ഈടാക്കാവുന്നതാണ്. കുറഞ്ഞത് 250 പിഴ അടയ്ക്കാന്‍ ആവശ്യപ്പെടും. നിങ്ങളുടെ പക്കല്‍ പണമില്ലെങ്കിലോ പണമടയ്ക്കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (RPF) കൈമാറാനും റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 137 പ്രകാരം കേസെടുക്കാനും പറ്റും. അവസരമുണ്ട്. ആര്‍പിഎഫ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും, അവര്‍ക്ക് 1,000 വരെ പിഴ ചുമത്താന്‍ അധികാരമുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം വരെ തടവ് അനുഭവിക്കേണ്ടിവരും.
വികലാംഗരുടെ കോച്ചും ചങ്ങലയും
വികലാംഗരായ യാത്രക്കാര്‍ക്കായി റിസര്‍വ് ചെയ്ത കോച്ചില്‍ യാത്ര ചെയ്താല്‍ സെക്ഷന്‍ 155 (എ) പ്രകാരം 500 രൂപ പിഴയോ മൂന്ന് മാസം തടവോ രണ്ടും കൂടിയോ ലഭിക്കും. അനാവശ്യമായി ചങ്ങല വലിച്ചാല്‍ റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 141 പ്രകാരം, ഇത് ഒരു വര്‍ഷം വരെ തടവോ, 1,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.

Keywords: Latest-News, National, Top-Headlines, Train, Indian-Railway, Railway, Passenger, Travel, Fines you might end up paying if you break rules on Indian Railways.
< !- START disable copy paste -->