Fine | കര്‍ണാടക കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് ബാനര്‍; ഡി കെ ശിവകുമാറിന് 50,000 പിഴ
ബെംഗ്‌ളൂറു: (www.kasargodvartha.com) ക്വീന്‍സ് റോഡിലെ കെപിസിസി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ടി കര്‍ണാടക അധ്യക്ഷന്‍ കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് 50,000 രൂപ പിഴ. ബ്രഹത് ബെംഗളൂറു മഹാനഗര പാലികെ (BBMP) അധികൃതരാണ് പിഴ ചുമത്തിയത്.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡി ദേവരാജ് അര്‍സ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാര്‍ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലാണ് പിഴ ഡികെഎസിന്റെ പേരിലായതെന്ന് അധികൃതര്‍ പറഞ്ഞു.
നഗര സഭ വസന്ത നഗര്‍ ഡിവിഷന്‍ അസി. റവന്യൂ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ബാനര്‍ ശ്രദ്ധയില്‍പെട്ടത്. അനധികൃത ബാനര്‍, ഫ്‌ലക്‌സ്, ഹോര്‍ഡിംഗ് തുടങ്ങിവ സ്ഥാപിക്കുന്നവര്‍ക്ക് എതിരെ ബിബിഎംപി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.
Keywords: Karnataka, Congress Chief, D K Shivakumar, KPCC, BBMP, Fine of Rs 50,000 on Congress chief D K Shivakumar for illegal banner outside KPCC office.