കേന്ദ്ര ബജറ്റ്: കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികള്‍ക്കാകും ഊന്നല്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2021) ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര പൊതു ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികള്‍ക്കാകും ഊന്നല്‍ നല്‍കുക. നികുതി ഘടനയില്‍ മാറ്റവും സാമ്പത്തിക പുനരുജിവനവും പ്രതീക്ഷിക്കുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.
തുടര്‍ച്ചയായ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന നിര്‍മലാ സീതാരാമന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരവെയാണ് കേന്ദ്ര ബജറ്റവതരണം. ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റാണ് 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കുത്തനെ ഇടിഞ്ഞ സമ്പദ്ഘടനയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുക എന്നതാണ് അതില്‍ പ്രധാനം. കോവിഡ് അതിജീവനത്തിന് കരുത്തു പകരുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് വിലയിരുത്തലുകള്‍.
Keywords: New Delhi, news, National, Top-Headlines, UnionBudget2021, Budget, Finance Minister Nirmala Sitharaman on budget 2021