city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | ബന്ദിപ്പൂർ വനത്തിൽ സിനിമയ്ക്ക് അനുമതി നൽകിയത് വിവാദത്തിൽ; പരിസ്ഥിതി പ്രവർത്തകർ രംഗത്ത്

Filming in Bandipur Violating Forest Laws: Environmentalists Protest
Photo: Arranged

● മലയാള സിനിമയ്ക്കാണ് വനംവകുപ്പ് അനുമതി നൽകിയത്. 
● ഹിമവാദ് ഗോപാലസ്വാമി ക്ഷേത്ര പരിസരത്താണ് ഷൂട്ടിംഗ്. 
● 2016 മുതൽ ഇവിടെ നിയന്ത്രണങ്ങൾ ഉണ്ട്. 
● സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല.

ബംഗളൂരു: (KasargodVartha) ബന്ദിപ്പുർ വന്യജീവിസങ്കേതത്തിനുള്ളിൽ മലയാള സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നൽകിയതിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ബന്ദിപ്പുർ വനമേഖലയിലെ ഹിമവാദ് ഗോപാലസ്വാമി ബേട്ട ക്ഷേത്ര പരിസരത്താണ് ചൊവ്വാഴ്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.

ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള പരിസ്ഥിതി ലോല പ്രദേശമാണ് ഹിമവാദ് ഗോപാലസ്വാമി കുന്ന്. 2016 മുതൽ ഇവിടെ കർശന നിയന്ത്രണങ്ങൾ നിലവിലുണ്ട്. സന്ദർശകർക്ക് കെഎസ്ആർടിസി ബസുകളിൽ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. സ്വകാര്യ വാഹനങ്ങൾക്ക് കുന്നിൻ മുകളിലേക്ക് പോകാൻ അനുവാദമില്ല.

ബന്ദിപ്പുരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയത് പ്രതിഷേധാർഹമാണെന്ന് പരിസ്ഥിതി പ്രവർത്തകനായ ജോസഫ് ഹൂവർ പറഞ്ഞു. സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയത് അംഗീകരിക്കാനാവില്ലെന്നും വനംവകുപ്പ് എങ്ങനെയാണ് ഇതിന് അനുമതി നൽകിയതെന്നും കർഷക നേതാവും റൈത സംഘ ജില്ലാ സെക്രട്ടറിയുമായ മധു ആരാഞ്ഞു.

എന്നാൽ ക്ഷേത്ര പരിസരത്ത് ചിത്രീകരണത്തിനായി സിനിമാ സംഘം നേരത്തെ ഒരു ദിവസത്തെ അനുമതി വാങ്ങിയിരുന്നുവെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നവീൻകുമാർ അറിയിച്ചു. 

ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ ബന്ധപ്പെട്ട മന്ത്രിമാരുമായി വിഷയം ചർച്ച ചെയ്യുമെന്ന് എച്ച്.എം. ഗണേഷ് പ്രസാദ് എംഎൽഎ പരിസ്ഥിതി പ്രവർത്തകർക്ക് ഉറപ്പ് നൽകി.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

 

Environmentalists are protesting against the forest department's permission for a Malayalam film to be shot in Bandipur wildlife sanctuary's sensitive Himavad Gopalaswamy Betta area, where strict regulations have been in place since 2016. Despite this, a one-day permit was granted, leading to local and activist outcry.

#BandipurProtest #ForestViolation #FilmShooting #EnvironmentalConcern #WildlifeSanctuary #KeralaCinema

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia