city-gold-ad-for-blogger

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ്; കമിതാക്കള്‍ വിഷം കഴിച്ചു, യുവാവ് മരിച്ചു, യുവതിയുടെ നില ഗുരുതരം

ഷിമോഖ: (www.kasargodvartha.com 22.11.2018) സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ് നടത്തിയതിനെ തുടര്‍ന്ന് കമിതാക്കള്‍ വിഷം കഴിച്ചു. വിഷം അകത്തു ചെന്ന് യുവാവ് മരണപ്പെടുകയും യുവതി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഹൊസ്‌റു മൊട്ടിയിലെ 22 കാരനാണ് മരിച്ചത്. അരിമില്ലില്‍ ജോലിക്കാരനാണ് യുവാവ്.

യുവാവും യുവതിയും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഒരു സംഘം പകര്‍ത്തുകയും അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമായിരുന്നു. ഇതോടെയാണ് കമിതാക്കള്‍ കടുംകൈ ചെയ്തത്.  സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ്; കമിതാക്കള്‍ വിഷം കഴിച്ചു, യുവാവ് മരിച്ചു, യുവതിയുടെ നില ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, National, Top-Headlines, Karnataka, Mangalore, Filmed and blackmailed, young lovers consume poison; boy dies, girl critical
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia