വിവാഹപാർട്ടിയിലെ പാട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റ് ഒരാൾ മരിച്ചു
May 18, 2017, 10:03 IST
മുംബൈ: (www.kvartha.com 18.05.2017) വിവാഹപ്പാർട്ടിക്കിടെ ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. മുംബൈയിലെ ഗിൽബർട്ട് റോഡിലാണ് സംഭവം. പാർട്ടിക്കിടെ വച്ചിരുന്ന പാട്ട് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
ഒരു വിഭാഗത്തിന് പാട്ട് വേണമെന്നായിരുന്നു. മറുവിഭാഗത്തിന് പാട്ട് വേണ്ടെന്നും. തർക്കം മൂത്തതോടെ ബിയർകുപ്പി, ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവയുമായി അടിതുടങ്ങി. ബിയർ കുപ്പികൊണ്ടുള്ള അടിയേറ്റ് മുഹമ്മദ് അൻജും വദാരി കൊല്ലപ്പെട്ടു. സാദിക് അലി ഷെയ്ഖ് ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ ജീവനുവേണ്ടി മല്ലിടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, National, News, Wedding, Assault, Death, Crime, Police, Investigation, Accused, Fight, Arrested.