city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fight | കാവല്‍ക്കാരൻ മർദിച്ചെന്ന് പരാതി; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മടിക്കേരിയിൽ തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു

മടിക്കേരി: (www.kasargodvartha.com) ഹോർടികൾചർ വകുപ്പ് കാവല്‍ക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് മടിക്കേരി 'രാജ സീറ്റ് 'മേഖലയിലെ മുഴുവൻ തെരുവ് കച്ചവടക്കാരേയും കുടക് ജില്ല ഭരണകൂടം ഒഴിപ്പിച്ചു. 25-30 വർഷമായി ഇവിടെ 20 കൊച്ചു കടകളിൽ ഉപജീവനം തേടുന്നവർ ഇതോടെ പെരുവഴിയിലായി.

Fight | കാവല്‍ക്കാരൻ മർദിച്ചെന്ന് പരാതി; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മടിക്കേരിയിൽ തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു

ഞായറാഴ്ച രാത്രിയുണ്ടായ സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. രാത്രി ഷിഫ്റ്റിലെ കാവല്‍ക്കാരൻ ജയണ്ണയെ കച്ചവടക്കാരൻ ഖലീൽ എന്നയാൾ മർദിച്ചുവെന്നാണ് പരാതി. കാവല്‍ക്കാരൻ ജില്ല ആശുപത്രിയിൽ ചികിത്സ തേടുകയും മടിക്കേരി സിറ്റി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രചരിച്ച വീഡിയോ ഭാഗികമാണെന്ന് വ്യാപാരികളിൽ ഒരാളായ കലന്തർ പറഞ്ഞു.

Fight | കാവല്‍ക്കാരൻ മർദിച്ചെന്ന് പരാതി; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മടിക്കേരിയിൽ തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു

'വറുത്ത ഉരുളക്കിഴങ്ങ് പാകറ്റ് വാങ്ങിയ കാവല്‍ക്കാരൻ അതിന്റെ വില നൽകാൻ ആവശ്യപ്പെട്ടപ്പോൾ മർദിച്ച സംഭവമാണ് ആദ്യമുണ്ടായത്. പിന്നീട് പ്രശ്നമായപ്പോൾ മാത്രമാണ് വില നൽകിയത്. ഹോർടികൾചർ അധികൃതരും പൊലീസും ചേർന്ന് മുന്നറിയിപ്പില്ലാതെ കടകൾ ഒഴിപ്പിച്ചത് ന്യായീകരിക്കാനാവില്ല', വ്യാപാരികൾ പറഞ്ഞു.

നഗരവികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുകയാണ് ചെയ്തതെന്ന് കുടക് ജില്ല ഡെപ്യൂടി കമീഷണർ ഡോ. സതീഷ് പറഞ്ഞു. കാവല്‍ക്കാരനെതിരായ അക്രമം ആ നടപടി വേഗത്തിലാക്കി എന്നേയുള്ളൂ. പുതിയ കെട്ടിടങ്ങൾ പണിത് കടമുറികൾ ലേലം ചെയ്യുമെന്നും ഡി സി അറിയിച്ചു.

Keywords: News, National, Crime, Fight, Raja Seat, Madikeri, Video, Social Media, Karnataka, Fight between local vendor and security guard leads to ban on vendors.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia