ഇൻഡ്യൻ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്; വനിതാ ഫുട്‌ബോള്‍ ലോകകപിന്റെ വേദി നഷ്ടമായേക്കും
ന്യൂഡെല്‍ഹി: (www.kasargodvartha.com) അഖിലേന്‍ഡ്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമലംഘനത്തിനാണ് ഫിഫ കൗണ്‍സിലിന്റെ തീരുമാനം. അഖിലേന്‍ഡ്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഫിഫയുടെ നടപടി. ഇതോടെ അന്‍ഡര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപിന്റെ വേദി ഇന്‍ഡ്യയ്ക്ക് നഷ്ടമായേക്കും.
ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ് ഇന്‍ഡ്യയില്‍ നടക്കേണ്ടിയിരുന്നത്. വിലക്ക് നീങ്ങുന്നത് വരെ ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എല്‍, ഐലീഗ് ക്ലബുകള്‍ക്ക് എഎഫ്‌സി വനിതാ ക്ലബ് ചാംപ്യന്‍ഷിപ്, എഎഫ്‌സി കപ്, എഎഫ്‌സി ചാംപ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും.
Keywords: New Delhi, News, National, Top-Headlines, Sports, ban, Football, FIFA Suspends All India Football Federation.