city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

FCI Recruitment | വേഗമാകട്ടെ! 2 ദിവസം മാത്രം; ഉദ്യോഗാർഥികൾക്ക് ബംപർ അവസരം; 5000 ലധികം ഒഴിവുകൾ; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, വിശദമായി അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) ഫുഡ് കോർപറേഷൻ ഓഫ് ഇൻഡ്യ (FCI) യുടെ അയ്യായിരത്തിലധികം തസ്തികകളിലേക്കുള്ള അപേക്ഷാ പ്രക്രിയ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് ഒക്‌ടോബർ അഞ്ച് വരെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. രാജ്യത്തുടനീളമുള്ള എഫ്സിഐ ഓഫീസുകളിലും റീജിയണൽ സെന്ററുകളിലും ഗ്രേഡ്-III തസ്തികകളിലേക്കാണ് റിക്രൂട്മെന്റ്.
                        
            
FCI Recruitment | വേഗമാകട്ടെ! 2 ദിവസം മാത്രം; ഉദ്യോഗാർഥികൾക്ക് ബംപർ അവസരം; 5000 ലധികം ഒഴിവുകൾ; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, വിശദമായി അറിയാം

പ്രധാനപ്പെട്ട തീയതികൾ

ഓൺലൈൻ അപേക്ഷാ പ്രക്രിയയുടെ ആരംഭിച്ചത്: സെപ്റ്റംബർ ആറ്

അവസാന തീയതി: ഒക്ടോബർ അഞ്ച് വൈകുന്നേരം നാല് മണി.


ഒഴിവ് വിശദാംശങ്ങൾ

ആകെ ഒഴിവുകളുടെ എണ്ണം 5,043 ആണ്. ഇതിൽ നോർത് സോണിന് 2,388, സൗത് സോണിന് 989, ഈസ്റ്റ് സോണിന് 768, വെസ്റ്റ് സോണിന് 713, നോർത് ഈസ്റ്റ് സോണിന് 185 എന്നിങ്ങനെയാണ് നിയമനം.

തെരഞ്ഞെടുപ്പ്

തസ്തികകളിലേക്കുള്ള പരീക്ഷ ഫേസ് I, ഫേസ് II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി ഓൺലൈൻ മോഡിൽ നടത്തും. ജനുവരി മാസത്തിൽ പരീക്ഷകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുള്ള അഡ്മിറ്റ് കാർഡുകൾ പരീക്ഷാ തീയതിക്ക് 10 ദിവസം മുമ്പ് റിലീസ് ചെയ്യും.

യോഗ്യത

ജൂനിയർ എൻജിനീയർ: സിവിൽ, മെകാനിക്കൽ, ഇലക്ട്രികൽ എൻജിനീയറിങ് ബിരുദം. ഡിപ്ലോമയാണെങ്കിൽ, കുറഞ്ഞത് ഒരു വർഷത്തെ പരിചയം ആവശ്യമാണ്.

സ്റ്റെനോ ഗ്രേഡ്-II: ഇൻഗ്ലീഷ് ടൈപിംഗ് വേഗത 40 wpm, ഷോർട് ഹാൻഡ് വേഗത 80 wpm എന്നിവയുള്ള ബാചിലേഴ്സ് ബിരുദം.

അസിസ്റ്റന്റ് ഗ്രേഡ്-III: കംപ്യൂടർ ഉപയോഗത്തിൽ പ്രാവീണ്യത്തോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

അപേക്ഷ ഫീസ്

അപേക്ഷകർ അപേക്ഷാ ഫീസ് 500 രൂപ അടയ്‌ക്കേണ്ടതുണ്ട്. SC/ST/PwBD, വനിതാ ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

അപേക്ഷിക്കേണ്ടത് എങ്ങനെ?

1. fci(dot)gov(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

2. Recruitment Advertisement No. 01/ 2022-FCI Category-III dated 03.09.2022 ക്ലിക് ചെയ്യുക.

3. അതിനുശേഷം recruitmentfci(dot)in എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

4. ibpsonline(dot)ibps.in/fcineaug22/ എന്ന പോർടലിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക.

5. അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

6. അപേക്ഷാ ഫീസ് അടച്ച് ഫോം സമർപിക്കുക.

7. ഭാവി ഉപയോഗത്തിനായി ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട് എടുക്കുക.

Keywords:  FCI Category 3 Recruitment 2022: Hurry Up! Apply For 5043 Posts Till Oct 05, National,news,Top-Headlines,Recruitment,Job,online-registration, Website.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia