മകളുടെ കാലില്‍ കടിച്ച പുള്ളിപ്പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു
Feb 25, 2021, 07:06 IST
ബംഗളൂരു: (www.kvartha.com 25.02.2021) മകളുടെ കാലില്‍ കടിച്ച പുള്ളിപ്പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ബൈകില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനു നേരെ പൊന്തക്കാട്ടില്‍ നിന്നും പുലി ചാടിവീഴുകയായിരുന്നു.
ഒടുവില്‍ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
തുടര്‍ന്ന് മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാര്‍ന്നൊഴുകിയിട്ടും അദ്ദേഹം പിടിവിട്ടില്ല.
ഒടുവില്‍ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
Keywords: Father killed the leopard that bit his daughter's leg, Karnataka, News, Top-Headlines, Family, National.