കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക്; കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും
ന്യൂഡെല്‍ഹി: (www.kasargodvartha.com 03.12.2020) കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. സമരം തുടങ്ങിയതിന് ശേഷം ഇത് നാലം വട്ടമാണ് സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്.
സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം തള്ളിയ കര്‍ഷകര്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നു. ചര്‍ച്ചയ്ക്ക് മുന്നോടിയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങിനെ കാണും. രാവിലെയാകും നിര്‍ണായക ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ച.
Keywords: New Delhi, news, National, Top-Headlines, farmer, Strike, Farmers' strike enters the eighth day; The central government will hold talks with the farmers again