വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക നേതാവ്
ന്യൂഡെല്‍ഹി: (www.kasargodvartha.com 24.02.2021) വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് ഉപരോധിക്കുമെന്നും 40 ലക്ഷം ട്രാക്ടറുകള്‍ അതിനായി തയ്യാറാണെന്നും മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്. യുപിയിലെ സികാറില്‍ യുണൈറ്റഡ് കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് ഘരാവോ ചെയ്യാനുള്ള സമയമായി. ഡെല്‍ഹിയിലേക്ക് മാര്‍ച് ചെയ്യുന്നത് വൈകാതെ പ്രഖ്യാപിക്കും. നാല് ലക്ഷത്തിന് പകരം 40 ലക്ഷം ട്രാക്ടറുകളാണ് മാര്‍ചിലുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതു സമയത്തും ഡെല്‍ഹി മാര്‍ചിന് സന്നദ്ധരായിരിക്കാനും അദ്ദേഹം കര്‍ഷകരോട് ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുമായി കൂടിയാലോചിച്ച് അതിനുള്ള സമയം തീരുമാനിക്കുമെന്നും ടികായത്ത് അറിയിച്ചു. ഇന്ത്യാ ഗേറ്റിന് സമീപം നിലമുഴുത് കൃഷിയിറക്കാനും കര്‍ഷകര്‍ക്ക് പദ്ധതിയുണ്ട്. കര്‍ഷകര്‍ രാജ്യത്തിന്റെ മൂവര്‍ണക്കൊടിയാണ് ഇഷ്ടപ്പെടുന്നതെന്നും രാജ്യത്തെ നേതാക്കളെയല്ലെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.
Keywords: New Delhi, news, National, farmer, March, Top-Headlines, Farmers' Leader Rakesh Tikait Warns Of March To Parliament