നരേന്ദ്രമോദിയുടെ പേരെഴുതി വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
Apr 11, 2018, 14:05 IST
മുംബൈ:(www.kasargodvartha.com 11/04/2018) നരേന്ദ്ര മോദിയുടെ പേര് എഴുതിവെച്ച് കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ടയിലെ ശങ്കര്‍ ബൗരോവോ ചയരെ എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തിനടുത്തു നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിലാണ് നരേന്ദ്ര മോദിയും എന്‍ഡിഎ സര്‍ക്കാരുമാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് കര്‍ഷകന്‍ എഴുതിയിരിക്കുന്നത്. തന്റെ കുടുംബത്തെ രക്ഷിക്കണം എന്നും കര്‍ഷകന്‍ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ ചെയുകയായിരുന്നു.
അതേ സമയം നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി ശങ്കറിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങാന്‍ കുടുംബം തയ്യാറായില്ല. നരേന്ദ്ര മോദി നേരിട്ടെത്തി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കണം. എങ്കില്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകൂ എന്നാണ് ശങ്കറിന്റെ ഭാര്യ പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Top-Headlines, farmer, Deadbody, Suicide, Farmer committed suicide by writing Narendra Modi's name
ശങ്കര്‍ മുന്‍പും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. കൃഷി ഭൂമിയിലുള്ള മരത്തില്‍ ആത്മത്യ ചെയ്യാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ശ്രമം പരാജപ്പെട്ടതിനെ തുടര്‍ന്നാണ് ശങ്കര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.