city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Family Urges | യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 3 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യയോട് കുടുംബം

ബെംഗ്‌ളൂറു: (www.kasargodvartha.com) യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളുടേയും ആറുവയസുള്ള മകന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. കര്‍ണാടക ദാവണ്‍ഗരെ സ്വദേശികളായ യോഗേഷ് എച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ വൈ അമര്‍നാഥ് (35), മകന്‍ യാഷ് ഹൊന്നല്‍ (ആറ്) എന്നിവരായിരുന്നു മേരിലാന്‍ഡിലെ ബാള്‍ടിമോറിലെ വീട്ടില്‍ വെള്ളിയാഴ്ച (18.08.2023) മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വിവരങ്ങള്‍ വിശദമായി കേട്ട ശേഷം മുഖ്യമന്ത്രി ആഭ്യന്തര അഡി. ചീഫ് സെക്രടറി രജനിഷ് ഗോയലിന് പ്രശ്‌നത്തില്‍ ഇടപെട്ട് വേണ്ടത് ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 10 വര്‍ഷത്തോളമായി അമേരികയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.

Family Urges | യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 3 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യയോട് കുടുംബം

കര്‍ണാടകത്തിലെ ദാവണ്‍ഗെരെ ജില്ലയിലെ ജഗലൂര്‍ താലൂകിലെ ഹലേക്കല്‍ ഗ്രാമത്തിലാണ് യോഗേഷിന്റെ സ്വദേശം. യോഗേഷിന്റെ മാതാപിതാക്കള്‍ 25 വര്‍ഷമായി ദാവന്‍ഗെരെയിലെ വിദ്യാനഗറിലാണ് താമസിച്ചിരുന്നത്. യോഗേഷിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതിനാല്‍ മാതാവ് ദാവണ്‍ഗരെയില്‍ തനിച്ചായിരുന്നു താമസം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും കര്‍ണാടക പൊലീസിന്റെയും ഭരണകൂടത്തിന്റെയും സഹായം തേടിയതായും നാട്ടിലുള്ള ബന്ധുക്കള്‍ പറഞ്ഞു.

Keywords: Karnataka, News, National, Top-Headlines, US, CM Siddaramaiah, Family, Family urges CM Siddaramaiah to help bring back bodies of three people from Karnataka found dead in US.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia