Fake Reviews | ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ഉല്‍പന്നങ്ങള്‍ക്ക് വ്യാജ റിവ്യൂ നല്‍കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കത്തിനെതിരെ കേന്ദ്രം
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ഉല്‍പന്നങ്ങള്‍ക്ക് വ്യാജ റിവ്യൂ നല്‍കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കത്തിനെതിരെ കേന്ദ്രം. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്, റിലയന്‍സ് റീടെയ്ല്‍, ടാറ്റ സണ്‍സ് എന്നിവയുടെ പ്രതിനിധികളെ ഉപഭോക്തൃകാര്യ മന്ത്രാലയം വെള്ളിയാഴ്ച ചര്‍ചയ്ക്ക് വിളിച്ചിരുന്നു. അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുമായി (ASCI) ചേര്‍ന്ന് ഈ വിഷയത്തില്‍ ചട്ടങ്ങള്‍ തയാറാക്കും.
ഉപഭോക്തൃ ഫോറങ്ങള്‍, നിയമ സര്‍വകലാശാലകള്‍, വ്യവസായ സംഘടനകള്‍ എന്നിവയെയും ചര്‍ചയില്‍ ക്ഷണിച്ചിട്ടുണ്ട്. വില്‍പന വര്‍ധിപ്പിക്കാനായി, ഡിജിറ്റല്‍ പ്രമോഷന്‍ ഏജന്‍സികളുടെ സഹായത്തോടെ വ്യാജ റിവ്യൂ, ഉയര്‍ന്ന റേറ്റിങ് എന്നിവ നല്‍കുന്ന രീതി നിലവിലുണ്ട്. സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സെലര്‍ കംപനികളാണ് ഇങ്ങനെ പണം നല്‍കി വ്യാജമായ അഭിപ്രായരൂപീകരണം നടത്തുന്നത്. ഉപയോക്താക്കള്‍ റിവ്യൂ യഥാര്‍ഥമെന്ന് കരുതി ഉല്‍പന്നം വാങ്ങുകയും വഞ്ചിതരാകുകയും ചെയ്യാറുണ്ട്.
Keywords: New Delhi, News, National, Top-Headlines, Technology, Business, Fake reviews on E-Commerce platforms.