city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂനെയില്‍ 87 കോടി രൂപയുടെ വ്യാജനോട്ടുകളുമായി അറസ്റ്റിലായ സംഘത്തില്‍ കാസര്‍കോട് സ്വദേശിയും

പൂനെ:  (www.kasargodvartha.com 14.06.2020) പൂനെയില്‍ 87 കോടി രൂപയുടെ വ്യാജനോട്ടുകളുമായി അറസ്റ്റിലായ സംഘത്തില്‍ കാസര്‍കോട് സ്വദേശിയും. പാലക്കുന്ന് മലാംകുന്നിലെ റിതേഷ് രത്‌നാകരനും (35) ഉള്‍പെട്ടതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ആറു പേരാണ് വ്യാജ നോട്ടുകളും ഡോളറുകളുമായി മിലിറ്ററി ഇന്റലിജന്‍സിന്റെയും പുണെ സിറ്റി പോലീസിന്റെയും പിടിയിലായത്. സൈനികനായ ഷെയ്ഖ് ആലിം ഗുലാബ് ഖാന്‍ സാഹബ് (36), പൂനെ സ്വദേശി സുനില്‍ ബദ്രിനാരായണ സര്‍ദ (45), നവി മുംബൈ സ്വദേശി അബ്ദുര്‍ റഹ് മാന്‍ അദുല്‍ ഗാനിക് ഖാന്‍ (18), കമോട്ടെ സ്വദേശി അബ്ദുല്‍ ഗാനി, മുംബൈയിലെ മീര റോഡ് സ്വദേശികളായ റഹ് മത്തുല്ല ഖാന്‍ (45), അഹ് മദ് മുഹമ്മദ് ഇഷാഖ് ഖാന്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.

പൂനെയില്‍ 87 കോടി രൂപയുടെ വ്യാജനോട്ടുകളുമായി അറസ്റ്റിലായ സംഘത്തില്‍ കാസര്‍കോട് സ്വദേശിയും


3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ടുകള്‍, ഒളിക്യാമറകള്‍, വ്യാജ എയര്‍ഗണ്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും ഇവരുടെ പക്കലില്‍ നിന്നും കണ്ടെടുത്തു. വിമാന്‍ നഗറിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. 2000, 500 രൂപയുടെ നോട്ടുകളാണ് മുഴുവനും. ചില നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നും ദേവനാഗരി ലിപിയില്‍ ഭാരതീയ റിസര്‍വ് ബാങ്കിനു പകരം ഭാരതീയ മനോരഞ്ജന്‍ ബാങ്ക് എന്നും എഴുതിയിരിക്കുന്നു. ചില നോട്ടുകള്‍ യഥാര്‍ത്ഥ നോട്ടിനെ വെല്ലുന്ന രീതിയിലുള്ളതാണ്.

Keywords:  Kasaragod, Kerala, news, Top-Headlines, National, Fake Indian, foreign currency of Rs 87 crore ‘value’ seized; jawan among 6 arrested
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia