city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അത്ഭുതസിദ്ധി അവകാശപ്പെട്ട് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയ ജ്യോതിഷന്‍ പിടിയില്‍

മംഗലാപുരം: ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി വ്യാജ ജ്യോതിഷനെ പോലീസ്
അറസ്റ്റ് ചെയ്തു. ജീവിത പ്രയാസങ്ങള്‍ക്ക് ജ്യോതിഷ വിധിപ്രകാരം പരിഹാരമുണ്ടാക്കുമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയ തെങ്ക യേദപ്പദവിലെ സുധാകര്‍ നായകിനെ(32) ആണ് ബാര്‍ക്കെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളും വിലകൂടിയ മറ്റുവസ്തുക്കളും പോലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തു.

മൂന്നരലക്ഷം രൂപ വിലവരുന്ന 132 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇതിനുപുറമെ രണ്ടരലക്ഷം രൂപ വിലവരുന്ന 107 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഗഞ്ജിമട്ട് അഗ്രികള്‍ച്ചറല്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിലും 25 ഗ്രാം സ്വര്‍ണം യേദപദവ് അഗ്രികള്‍ച്ചറല്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിലും സൂക്ഷിച്ചിരുന്നു. അതും പോലീസ് കണ്ടെടുത്തു.

ആളുകളെ വശീകരിച്ച് അവരുടെ എല്ലാവിധ ജീവിത പ്രാരാബ്ധങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളില്‍ നിന്നും ആഭരണങ്ങള്‍ കൈക്കലാക്കിയത്. തന്റെ അത്ഭുത സിദ്ധികളെകുറിച്ച് ഇയാള്‍ ടിവി ചാനലുകളിലടക്കം പരസ്യവും നല്‍കിയിരുന്നു. സ്ത്രീകളെയും സാമ്പത്തിക ശേഷിയുള്ളവരെയും നോട്ടമിട്ടാണ് ഇയാള്‍ ജ്യോതിഷ തട്ടിപ്പ് നടത്തിവന്നത്. ഇയാളുടെ സഹോദരനും തട്ടിപ്പിന് കൂട്ടുനിന്നതായി പോലീസ് പറഞ്ഞു.

അത്ഭുതസിദ്ധി അവകാശപ്പെട്ട് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയ ജ്യോതിഷന്‍ പിടിയില്‍ആഢംബര സൗകര്യങ്ങളുള്ള വീട്ടില്‍ താമസിച്ചാണ് ഇയാള്‍ തട്ടിപ്പിന് കളമൊരുക്കിയത്. ജ്യോതിഷനെ കാണാനെത്തുന്നവര്‍ ആദ്യം സഹോദരനെ സമീപിക്കും. അയാള്‍ വരുന്നവരോട് അവരുടെ പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിയും. ഇക്കാര്യം ആളുകള്‍ അറിയാതെ സഹോദരന്‍ സുധാകര്‍ നായിക്കിനെ അറിയിക്കുകയും ആളുകള്‍ മുമ്പിലെത്തിയാലുടന്‍ സുധാകര്‍ നായിക് അവരുടെ പ്രശ്‌നങ്ങളെല്ലാം വിവരിക്കുകയും ചെയ്യും. ഇത് കേള്‍ക്കുമ്പോള്‍ അത്ഭുതംകൂറുന്ന ആളുകള്‍ ആഭരണങ്ങളും പണവും സന്തോഷത്തോടെ നല്‍കുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം ജ്യോതിഷന്‍ പരിഹാര ക്രിയകളും നിര്‍ദേശിക്കും.

മന്നഗുഡ്ഡെയിലെ ഒരു സ്ത്രീയുടെ ഒമ്പതിനായിരം രൂപ ജ്യോതിഷന്‍ തട്ടിയെടുത്തത് സംബന്ധിച്ച് ഉയര്‍ന്ന പരാതി അന്വേഷിച്ച ബാര്‍ക്കെ പോലീസ് സ്‌റ്റേഷനിലെ രണ്ട് വനിതാ പോലീസുകാരാണ് ജ്യോതിഷന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്.

ഇയാളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ പാത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, മറ്റു സാധനങ്ങള്‍, രേഖകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളുടെ തട്ടിപ്പിനിരയായ ആളുകളില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. എന്നാല്‍ ഇതുവരെയായും ആരും രേഖാമൂലം പരാതി നല്‍കാന്‍ തയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.  


Keywords : Mangalore, Arrest, Police, Gold, National, Fake Astrologer, Cheat People, Sudhakar Nayak, Advertisements, Television Channels, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia