city-gold-ad-for-blogger

Tragedy | ഫാക്ടറിയിലെ ചൂടുവെള്ളം നിറച്ച കുഴിയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Factory accident in Hosapete, Karnataka
Photo: Arranged

● ഹൊസപേട്ടിലെ ബിഎംഎം ഇസ്പാറ്റ് ലിമിറ്റഡിലാണ് സംഭവം 
● കമലപുര സ്വദേശിയായ നാഗരാജാണ് മരിച്ചത് 
● മറിയമ്മനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗ്ളുറു: (KasargodVartha) ഹൊസപേട്ട് താലൂക്കിലെ ദാനാപൂരിൽ പ്രവർത്തിക്കുന്ന ബിഎംഎം ഇസ്പാറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ബോയിലർ കുഴിയിൽ വീണ് തൊഴിലാളി മരിച്ചു. കമലപുര സ്വദേശിയായ നാഗരാജ് (39) ആണ് മരിച്ചത്. ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തിൽ സ്ലാഗും മറ്റ് അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യുന്ന ഓപ്പറേറ്ററായിരുന്നു നാഗരാജ്. 

ജി കെ എൻ എന്റർപ്രൈസസിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ചൂടുവെള്ളം നിറച്ച കുഴിയിലേക്ക് കാൽവഴുതി വീണ നാഗരാജിന്റെ ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറിയമ്മഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, ബെലഗാവി ജില്ലയിലെ നിപാണിക്ക് സമീപമുള്ള ഹാലസിദ്ധിനാഥ സഹകരണ പഞ്ചസാര ഫാക്ടറിയിൽ തീപ്പിടുത്തമുണ്ടായി. ശനിയാഴ്ചയായിരുന്നു സംഭവം. ഈ അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫാക്ടറിയിലെ 24 ടൺ ശേഷിയുള്ള ബോയിലറിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് തീ അതിവേഗം പടർന്ന് പിടിക്കുകയും ഏകദേശം അഞ്ച് കോടി രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. തീ അണയ്ക്കാൻ ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. 

A worker died after falling into a hot water pit in a factory in Hosapete, Karnataka. A major fire broke out at a sugar factory in Belagavi, causing significant damage.

#KarnatakaAccident, #FactoryFire, #WorkerDeath, #Hosapete, #Belagavi, #IndustrialAccident

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia