city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലു വെയ്ല്‍ ഗെയിം രാജ്യത്ത് നിരോധിച്ചു; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: (www.kasargodvartha.com 15.08.2017) ആഗോളതലത്തില്‍ തന്നെ കൗമാരക്കാരുടെ ജീവന് ഭീഷണിയായ ബ്ലു വെയ്ല്‍ ഗെയിം ഇന്ത്യയില്‍ നിരോധിച്ചു. ബ്ലൂ വെയില്‍ ചലഞ്ച് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടു. ഗൂഗിള്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവരോട് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകളെല്ലാം നീക്കം ചെയ്യണമെന്ന് ക്രേന്ദസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് നിരവധി കുട്ടികള്‍ ജീവനൊടുക്കിയെന്നും ചിലര്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയെന്നുമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഓഗസ്റ്റ് 11ന് ഐടി വകുപ്പാണ് വിവിധ കമ്പനികള്‍ക്ക് ഗെയിം ലിങ്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുന്ന കത്ത് നല്‍കിയത്.

ബ്ലു വെയ്ല്‍ ഗെയിം രാജ്യത്ത് നിരോധിച്ചു; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

ഇന്ത്യയിലും കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഗെയിം ലഭ്യത പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗെയിമിന്റെ അതേ പേരിലോ സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആഗസ്റ്റ് പതിനൊന്നിനാണ് വിവിധ സേവനദാതാക്കള്‍ക്ക് കത്തയച്ചത്.

Keywords:  New Delhi, news, National, India, Games, Social-Media, Top-Headlines, Facebook, WhatsApp, Instagram Etc Told To Remove Blue Whale Challenge Links 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia