city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ravi Subramanian | എല്ലാവര്‍ക്കും വീട്: ബജറ്റില്‍ സാധാരണക്കാരും നിര്‍മാതാക്കളും ചില പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് രവി സുബ്രഹ്മണ്യന്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് എല്ലാവര്‍ക്കും വീടെന്നും ഇതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിന് പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തുടരുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രവി സുബ്രഹ്മണ്യന്‍ പറഞ്ഞു.
     
Ravi Subramanian | എല്ലാവര്‍ക്കും വീട്: ബജറ്റില്‍ സാധാരണക്കാരും നിര്‍മാതാക്കളും ചില പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് രവി സുബ്രഹ്മണ്യന്‍

ഗ്രാമീണ ഭവനങ്ങളിലെ ഡിമാന്‍ഡ്-സപ്ലൈ പൊരുത്തക്കേട് പരിഹരിക്കുന്നതിന്, ഈ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്കും നിര്‍മാതാക്കള്‍ക്കും ചില പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു ആനുകൂല്യവും ആശങ്കകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.

കൂടാതെ, ഭവനവായ്പകളുടെ പലിശയിളവുകള്‍ക്കും മറ്റുമായി സെക്ഷന്‍ 80 സി, സെക്ഷന്‍ 24 എന്നിവയുടെ പരിധിയില്‍ പരിഷ്‌കരണവും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളായി പണപ്പെരുപ്പം ഉയര്‍ന്നതോടെ, നിര്‍മാണ ചിലവ് വര്‍ദ്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords:  Budget-Expert-Opinions, National, Top-Headlines, Budget, New Delhi, Government-of-India, Expect some special incentives: Ravi Subramanian.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia