പ്രവാസികള്‍ക്ക് യു എ ഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി; പ്രത്യേക വിമാന സര്‍വീസുകള്‍ തുടരും
Jul 26, 2020, 21:33 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 26.07.2020) പ്രവാസികള്‍ക്ക് യു എ ഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി. പ്രത്യേക വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ തുടരും. ഇന്ത്യ- യു എ ഇ ധാരണ പ്രകാരം ജൂലൈ 12 മുതല്‍ 15 ദിവസത്തേക്കാണ് പ്രവാസികളെ തിരികെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്.
ഇതനുസരിച്ച് വന്ദേ ഭാരത് മിഷന്‍ സര്‍വീസുകള്‍ക്കായി യു എ ഇയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരാന്‍ അനുമതി നല്‍കിയിരുന്നു. ഇതോടൊപ്പം യു എ ഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികള്‍ക്കും ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികള്‍ക്കും പ്രവാസികളെ കൊണ്ടുപോകാനുള്ള അനുമതിയും ലഭിച്ചു.
Keywords: New Delhi, news, National, UAE, Expatriates' deadline extended to return UAE; Special flights will continue