city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരീക്ഷ പേ ചര്‍ച; ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായി സംവദിക്കും

ന്യൂഡെല്‍ഹി: (www.kasargodvartha.com 29.03.2022) പരീക്ഷ പേ ചര്‍ച 2022 അഞ്ചാം പതിപ്പിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളുമായി സംവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോകമാസകലമുള്ള വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായാണ് സംവദിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷാ ഭാരം, മാനസിക സമര്‍ദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സ്വത സിദ്ധമായ ശൈലിയില്‍ തത്സമയം മറുപടി നല്‍കുന്ന വാര്‍ഷിക ജനപ്രിയ പരിപാടിയാണ് പരീക്ഷ പേ ചര്‍ച.

രാജ്യത്തെ സംസ്ഥാന സര്‍കാരുകള്‍ വിദ്യാര്‍ഥികളേയും അധ്യാപകരെയും മാതാപിതാക്കളേയും ഈ പരിപാടിയുടെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രകടിപ്പിച്ചു. ഓരോ വിദ്യാര്‍ഥിയുടെയും അതുല്യ വ്യക്തിത്വം ആഘോഷിക്കുന്നതിനും അതു പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുമായി മാതാപിതാക്കളെയും വിദ്യാര്‍ഥികളേയും അധ്യാപകരേയും സമൂഹത്തെയും ഒന്നിപ്പിക്കുന്നതിനായി നടത്തുന്ന പ്രധാനമന്ത്രിയുടെ സംരംഭമാണ് ഇത്.

പരീക്ഷ പേ ചര്‍ച; ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായി സംവദിക്കും

ഈ പരിപാടിയുടെ അഞ്ചാം പതിപ്പ് ന്യൂഡെല്‍ഹിയിലെ തല്കതോറ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് ആരംഭിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ ഇതില്‍ പങ്കെടുക്കും. രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് സമ്മര്‍ദരഹിത അന്തരീക്ഷം നിര്‍മിക്കുന്നതിനായി നരേദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'എക്സാം വാരിയേഴ്സ്' എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷാ പേ ചര്‍ച നടത്തുന്നത്.

രാജ്യം കോവിഡ് മഹാമാരിയെ അതിജീവിക്കുകയും പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് പരീക്ഷാ പേ ചര്‍ച പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ജ്ഞാനകേന്ദ്രീകൃത സമ്പത്ത് വ്യവസ്ഥാ രൂപീകരണത്തില്‍ പരീക്ഷാ പേ ചര്‍ച പോലുള്ള പരിപാടികള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി നേരിട്ടു നടത്തുന്ന സംവാദം ഈ അവസരത്തില്‍ ഒരു ഔദ്യോഗിക വേദിയായി മാറുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഓണ്‍ലൈനില്‍ വിവിധ വിഷയങ്ങളെ അസ്പദമാക്കി നടത്തിയ ക്രിയാത്മക രചനാമത്സരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാന മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കനുള്ളവരെ തെരഞ്ഞെടുത്തു കഴിഞ്ഞു. ങ്യ ഏീ് വെബ്സൈറ്റില്‍ 2021 ഡിസംബര്‍ 28 മുതല്‍ 2022 ഫെബ്രുവരി മൂന്ന് വരെ ആയിരുന്നു രചനാ മത്സരങ്ങള്‍ നടത്തിയിരുന്നത്. 15.7 ലക്ഷം ആളുകള്‍ ഈ പരിപാടിയില്‍ ഈ വര്‍ഷം രെജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തതില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

മത്സരങ്ങളിലൂടെ പരീക്ഷാ പേ ചര്‍ചയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദന സാക്ഷ്യപത്രവും പ്രധാനമയുടെ എക്സാം വാരിയേഴ്സ് എന്ന പുസ്തകം അടങ്ങുന്ന പ്രത്യേക പരീക്ഷാ പേ ചര്‍ച കിറ്റും സമ്മാനിക്കും. ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപെട്ട വിദ്യാര്‍ഥികള്‍ സംസ്ഥാന ഗവര്‍ണര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തുന്ന ഈ പരിപാടി നേരിട്ട് കാണുന്നതിനായി രാജ്ഭവന്‍ സന്ദര്‍ശിക്കും. ഇന്‍ഡ്യയില്‍ മാത്രമല്ല ലോകത്താകമാനമുള്ള ഇന്‍ഡ്യക്കാര്‍ക്കായി ഈ പരിപാടി സംപ്രേക്ഷണം ചെയ്യും. കുട്ടികള്‍ക്ക് ആയാസരഹിതരായി പരീക്ഷാ എഴുതുന്നതിന് ഈ പരിപാടിയെ വിജയിപ്പിക്കണമെന്നും അതിനായി മാധ്യമങ്ങള്‍ സഹകരിക്കണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ഥിച്ചു.

ഈ വര്‍ഷത്തെ പരീക്ഷാപേ ചര്‍ച പരിപാടി ദൂരദര്‍ശനില്‍ (ഡി ഡി നാഷനല്‍, ഡി ഡി ന്യൂസ്, ഡി ഡി ഇന്‍ഡ്യ) സംപ്രേക്ഷണം ചെയ്യും. കൂടാതെ റേഡിയോ വഴിയും, മറ്റു ചാനലുകളിലും ഡിജിറ്റല്‍ മാധ്യമങ്ങളിലും പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യുട്യൂബ് ചാനലുകളിലും സ്വയം പ്രഭ ചാനലിലും സംപ്രേക്ഷണം ഉണ്ടാകും.

കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഈ പരിപാടി നടത്തിയത് വിദ്യാഭ്യസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പാണ്. ആദ്യത്തെ മൂന്ന് പരീക്ഷാ പേ ചര്‍ചകള്‍ ന്യൂഡെല്‍ഹിയില്‍ ടൗന്‍ഹാള്‍ സംവാദ രീതിയിലാണ് സംഘടിപ്പിച്ചത്. 2018 ഫെബ്രുവരി 16 നാണ് ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ചത്. 2009 ജനുവരി 29 ന് രണ്ടാം പരീക്ഷാ പേ ചര്‍ച സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെട്ടു. 2020 ജനുവരി 20 ന് മൂന്നാം പതിപ്പും നടത്തപ്പെട്ടു. കോവിഡ് 19 മഹാമാരി കാരണം നാലാം പതിപ്പ് 2021 ഏപ്രില്‍ ഏഴിന് ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്.

Keywords: New Delhi, News, National, Top-Headlines, Examination, Prime Minister, Narendra-Modi, Students, Students, Exam-Fear, Teacher, Parents, Exam pay discussion; On April 1, Prime Minister Narendra Modi will interact with students, teachers and parents.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia