city-gold-ad-for-blogger

ഇ പി എഫ് ഭവന പദ്ധതി നിലവില്‍ വന്നു: പദ്ധതിയില്‍ അംഗങ്ങളായവര്‍ ചേര്‍ന്ന് സൊസൈറ്റി രൂപവത്കരിക്കും

ന്യൂഡല്‍ഹി: (www.kasargodvartha.com 22.04.2017) ഇ പി എഫ് വരിക്കാര്‍ക്കുള്ള പുതിയ ഭവനപദ്ധതി നിലവില്‍ വന്നു. തൊഴിലാളികള്‍ക്ക് ഭവനവായ്പ ലഭ്യമാക്കുകയും പ്രതിമാസ തിരിച്ചടവ് ഇ പി എഫ് വിഹിതത്തില്‍നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ് പദ്ധതി.

പദ്ധതിയിലൂടെ സഹായം ലഭ്യമാക്കുന്നതിനായി പദ്ധതിയില്‍ അംഗങ്ങളായ ആള്‍ക്കാര്‍ ചേര്‍ന്ന് ഒരു സൊസൈറ്റി രൂപവത്കരിക്കുന്നതാണ് ആദ്യഘട്ടം. ചുരുങ്ങിയത് പത്ത് അംഗങ്ങളെങ്കിലും സൊസൈറ്റിയില്‍ ഉണ്ടായിരിക്കണം. കെട്ടിട നിര്‍മാണത്തിന്റെ പ്ലാന്‍ അംഗീകരിച്ച് ചെലവ് നിശ്ചയിച്ചാല്‍ ഇ പി എഫ് ഒ പണം ലഭ്യമാക്കും.

ഇ പി എഫ് ഭവന പദ്ധതി നിലവില്‍ വന്നു: പദ്ധതിയില്‍ അംഗങ്ങളായവര്‍ ചേര്‍ന്ന് സൊസൈറ്റി രൂപവത്കരിക്കും

പദ്ധതി പ്രകാരം പി എഫ് നിക്ഷേപത്തില്‍നിന്ന് 90 ശതമാനമാണ് നല്‍കുന്നതോടൊപ്പം ഇ പി എഫ് ഭവനപദ്ധതിയില്‍ ചേരുന്നവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സബ്‌സിഡിയും ലഭിക്കുന്നതായിരിക്കും. ആറുലക്ഷം വരെ വായ്പയെടുക്കുന്ന വ്യക്തിക്ക് ആറര ശതമാനവും ഒമ്പത് ലക്ഷം വരെ നാലു ശതമാനവും 12 ലക്ഷമെടുക്കുന്നവര്‍ക്ക് മൂന്നു ശതമാനവും ആയിരിക്കും സബ്‌സിഡി. പരമാവധി സബ്‌സിഡി തുക 2.2 ലക്ഷമാണ്.

പദ്ധതി നിലവില്‍ വന്നതായും താല്‍പര്യമുള്ളവര്‍ക്ക് മേഖല ഓഫിസുകളെ സമീപിക്കാമെന്നും ഇ പി എഫ് കമീഷണര്‍ വി പി ജോയ് അറിയിച്ചു. വിശദമായ സര്‍ക്കുലര്‍ എല്ലാ മേഖല ഓഫിസുകള്‍ക്കും ഇതോടൊപ്പം അയച്ചിട്ടുണ്ട്. പദ്ധതി നിര്‍വഹണം സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി തിങ്കളാഴ്ച മേഖലാ ഓഫിസുകളെ ബന്ധിപ്പിച്ച് വിഡിയോ കോണ്‍ഫറന്‍സ് വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: EPF Housing plan came up right now

Keywords: House, Members, New Delhi, Employees, Building, Office, National, Prime Minister, Project, FPF, Housing, Loan, Subsidy.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia