MIO Hospital | കാന്‍സര്‍ ചികിത്സയ്ക്കൊപ്പം പ്രകൃതി സംരക്ഷണത്തിനും മുന്നിട്ടിറങ്ങി മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജി ആശുപത്രിയുടെ വേറിട്ട മാതൃക; വൃക്ഷത്തൈ നടീല്‍ കാംപയിന് തുടക്കമായി; പരിസ്ഥിതി സംരക്ഷണം സാമൂഹിക ഉത്തരവാദിത്തമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ശ്രീധര്‍
Jul 7, 2023, 20:21 IST
മംഗ്‌ളുറു: (www.kasargodvartha.com) കാന്‍സര്‍ രോഗ ചികിത്സയ്ക്കൊപ്പം മണ്ണിനേയും പ്രകൃതിയേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനും മുന്നിട്ടിറങ്ങി വേറിട്ട മാതൃകയുമായി ഒരു ആശുപത്രി. മംഗ്‌ളുറു പമ്പ്വെലില്‍ സ്ഥിതി ചെയ്യുന്ന കാന്‍സര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജി (MIO) ആണ് ഭൂമിയെ പച്ചപ്പ് പുതപ്പിക്കാന്‍ രംഗത്തിറങ്ങിയത്.
കര്‍ണാടക വനം വകുപ്പിന്റെ മംഗ്‌ളുറു ഡിവിഷനുമായി സഹകരിച്ച് 'സഹസ്ര വൃക്ഷാഭിയാന-2023' ന്റെ ഭാഗമായി വൃക്ഷത്തൈ നടീല്‍ ഉത്സവം സംഘടിപ്പിച്ചാണ് എംഐഒ പ്രകൃതി സംരക്ഷണത്തിന്റെ നല്ല പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. എംഐഒ കാന്‍സര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സുരേഷ് റാവുവും മംഗ്‌ളുറു ഡിവിഷന്‍ വനംവകുപ്പ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ACF) പി ശ്രീധറും ചേര്‍ന്ന് മരത്തൈ നട്ടുകൊണ്ട് വൃക്ഷത്തൈ നടീല്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണം നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് എസിഎഫ് ശ്രീധര്‍ പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും മരങ്ങള്‍ നല്‍കുകയും അവരുടെ ജീവിതം ഹരിതാഭമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ചികിത്സ പോലെ നല്ലതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി വനംവകുപ്പ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് എംഐഒ ഡയറക്ടര്‍ ഡോ. സുരേഷ് റാവു ചൂണ്ടിക്കാട്ടി. ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം മനസിലാക്കി ഈ ദിശയില്‍ ചുവടുവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. എംഐഒ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. വെങ്കിട്ടരാമന്‍ കിനി, ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഡോ. ലാൽ പി മഠത്തിൽ, ഡിആര്‍എഫ്ഒ സഞ്ജയ്, ബീറ്റ് ഫോറസ്റ്റര്‍ വീണ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എംഐഒയിലെ രാജേഷ് ഷെട്ടി ചടങ്ങ് ഏകോപിപ്പിച്ചു.

Keywords: MIO Hospital, Mangalore News, Cancer Treatment, Pumpwell, Karnataka, MANGALORE INSTITUTE of ONCOLOGY, National News, P Shreedhar, Dr. Suresh Rav, Dr. Venkataramana Kini, Dr. Lal P Madathil, Sanjay, Veena, Ranjesh Shetty, Environmental protection is our oscial responsibility: ACF P Shreedhar.
< !- START disable copy paste -->