city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­ഖി­ലേന്ത്യാ ക­ലോത്സ­വം ജ­നു­വ­രി­യില്‍; എന്‍­ട്രി­കള്‍ ക്ഷ­ണിച്ചു

അ­ഖി­ലേന്ത്യാ ക­ലോത്സ­വം ജ­നു­വ­രി­യില്‍; എന്‍­ട്രി­കള്‍ ക്ഷ­ണിച്ചു
കാസര്‍­കോട് : സ­മന്വ­യ കാസര്‍­കോ­ടി­ന്റെ ആ­ഭി­മു­ഖ്യ­ത്തി­ലു­ള്ള അ­ഖി­ലേ­ന്ത്യാ ക­ലോത്സ­വം - ഭാര­ത് ഉ­ത്സ­വ് 13- ജ­നു­വ­രി 12,13 തീ­യ്യ­തി­ക­ളില്‍ കാസര്‍­കോ­ട്ട് ന­ട­ക്കു­മെ­ന്ന് സം­ഘാ­ട­ക സ­മി­തി ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

23 ഇ­ന­ങ്ങ­ളില്‍ ദേ­ശീ­യാ­ടി­സ്ഥാ­ന­ത്തില്‍ ക­ലാ- സാ­ഹി­ത്യ  മ­ത്സ­ര­ങ്ങള്‍ അ­ര­ങ്ങേ­റും. വിവി­ധ സം­സ്ഥാ­ന­ങ്ങ­ളി­ലെ വി­ദ്യാര്‍­ത്ഥികള്‍, അ­ധ്യാ­പകര്‍, ഉ­ദ്യോ­ഗസ്ഥര്‍, തൊ­ഴി­ലാ­ളി­കള്‍, മ­ഹി­ളാ സം­ഘം പ്ര­വര്‍­ത്തകര്‍, പൊ­തു­ജ­ന­ങ്ങള്‍ എ­ന്നി­വര്‍ കാസര്‍­കോ­ട്ട് സം­ഗ­മി­ക്കും.

12 ന് രാ­വിലെ 9.30 ന് കാസര്‍­കോ­ട് ഗവ.കോ­ള­ജില്‍ മ­ത്സ­ര­ങ്ങള്‍ ആ­രം­ഭി­ക്കും.സി­നി­മാ­ഗാ­നം, ല­ളി­ത­ഗാ­നം, നാ­ടന്‍­പാട്ട്, ദേ­ശ­ഭ­ക്തി­ഗാ­നം, ശാ­സ്­ത്രീ­യ സം­ഗീതം, പ­ദ്യ പാ­രാ­യണം, മാ­പ്പി­ളപ്പാട്ട്, പ്ര­ബന്ധം, പ്ര­സം­ഗം, ക­ഥാ­ര­ച­ന, ക­വി­താ­ര­ച­ന, പെന്‍­സില്‍ ഡ്രോ­യിംഗ്, ഭ­ര­ത­നാട്യം, തി­രു­വാ­തി­ര, നാ­ടോ­ടി നൃ­ത്തം,സി­നി­മാ­റ്റി­ക് ഡാന്‍­സ്.ഒപ്പ­ന, മോണോ ആക്ട്, മി­മി­ക്രി, ഫാന്‍­സി ഡ്രസ്, ആം­ഗ്യ പാട്ട്, ക­ഥ­പ­റയല്‍, ഏ­കാം­ഗ നാ­ടകം, തു­ട­ങ്ങി­യ­വ­യാ­ണ് മ­ത്സ­ര­യി­നങ്ങള്‍.

പ­ങ്കെ­ടു­ക്കാന്‍ ആ­ഗ്ര­ഹി­ക്കു­ന്ന­വര്‍­ ഡി­സം­ബര്‍ 30 ന് മു­മ്പാ­യി പേ­രു വിവ­രം പ്രോ­ഗ്രാം കണ്‍­വീനര്‍, അ­ഖി­ലേന്ത്യാ ക­ലോ­ത്സവം- ഭാര­ത് ഉ­ത്സ­വ് 13, ക­ല­ക്ട­റേ­റ്റ് , കാസര്‍­കോ­ട് എ­ന്ന വി­ലാ­സത്തി­ലോ, ഹെ­ഡ് പോ­സ്‌­റ്റോ­ഫീ­സ് കാസര്‍­കോ­ട് എ­ന്ന വി­ലാ­സത്തിലോ നല്‍­കണം. വി­വ­ര­ങ്ങള്‍­ക്ക് 9446052611,9496235935 എ­ന്നീ ഫോണ്‍ ന­മ്പ­റു­ക­ളില്‍ ബ­ന്ധ­പ്പെ­ടാം.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ എ.ദാ­മോ­ദരന്‍, അഡ്വ. കെ.എം.ഹ­സൈ­നാര്‍, ബി. ബാ­ല­കൃഷ്­ണ അ­ഗ്ഗി­ത്താ­യ, ബി.എം. അ­ബ്ദുര്‍ റ­സാ­ഖ്, സൈ­നുല്‍ ആ­ബി­ദീന്‍ അ­ണ­ങ്കൂര്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Kasaragod, Press meet, Office- Bearers, National, Students, Teachers, Employees, Collectorate, Anagoor, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia