കൗമാരക്കപ്പില്‍ ഇംഗ്ലീഷ് പട മുത്തമിട്ടു; സ്പെയിനിനെ തകര്‍ത്തത് 5-2 ന്
Oct 29, 2017, 10:13 IST
കൊല്‍ക്കത്ത: (www.kasargodvartha.com 29.10.2017) കൗമാരക്കപ്പില്‍ ഇംഗ്ലീഷ് പട മുത്തമിട്ടു. സ്പെയിനിനെ 5-2 ന് തകര്‍ത്താണ് ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് കിരീടം ഉയര്‍ത്തിയത്. റ്യാന്‍ ബ്രൂസ്റ്റര്‍ (44), മോര്ഗന് ഗിബ്സ് (58), മാര്‍ക്ക് ഗ്വോഹി (84), ഫില്‍ ഫോഡന് (69, 89) എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടിഗോളുകള് നേടി. ഇംഗ്ലണ്ടിന്റെ കന്നി കൗമാര ലോക കിരീടമാണ് കരസ്ഥമാക്കിയത്.
ആദ്യ പകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന സ്പാനിഷ് പടയ്ക്കെതിരെ രണ്ടാം പകുതിയില്‍ അഞ്ചു വട്ടം വലകുലുക്കിയാണ് ഇംഗ്ലണ്ട് കൗമാരക്കാര്‍ കപ്പില്‍ മുത്തമിട്ടത്. നാലാം വട്ടവും ഫൈനലിലെത്തി കപ്പടിക്കാന്‍ യോഗമില്ലാതെയാണ് സ്പാനിഷ് സംഘം മടങ്ങുന്നത്. രണ്ട് ഹാട്രിക്കടക്കം ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കളിച്ച ഇംഗ്ലീഷ് താരം റ്യാന്‍ ബ്രൂസ്റ്റര്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Football, Sports, England win U17 World Cup: Young Lions fight back to beat Spain in final
Keywords: News, National, Top-Headlines, Football, Sports, England win U17 World Cup: Young Lions fight back to beat Spain in final