city-gold-ad-for-blogger

ക്യാമറ വില്‍ക്കാനെത്തിയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

മംഗളുരു: (www.kasargodvartha.com 07/12/2015) ക്യാമറ വില്‍ക്കാനായി വാമഞ്ചൂരിലേക്ക് പോയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാറിലെത്തിയ സംഘം കൊള്ളയടിച്ചു. വിദ്യാര്‍ത്ഥിയെ കാറില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോയി കയ്യിലുണ്ടായിരുന്ന ക്യാമറയും, പണവും കൈക്കലാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കണ്ണൂര്‍ സ്വദേശിയും മംഗളൂരു സെന്റ് ജോസഫ്‌സ് കോളജില്‍ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ അതുല്‍ ചന്ദ്രനാണു കൊള്ളയടിക്കപ്പെട്ടത്.

മംഗളൂരുവില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തിവന്നിരുന്ന അതുല്‍ ക്യാമറ വില്‍ക്കാനുണ്ടെന്ന് ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. ഇതിനിടയിലാണ് വാമഞ്ചൂരിലെ ഒരാള്‍ അതുലിനെ വിളിച്ച് ക്യാമറ വാങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഇതുപ്രകാരം വാമഞ്ചൂരിലെത്തിയപ്പോഴാണ് കൊള്ളയടിക്കപ്പെട്ടത്.

വാമഞ്ചൂരില്‍ ഒരാളോട് സംസാരിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ സംഘം അതുലിനെ ബലമായി പിടിച്ചുകയറ്റി മൂഡുഷെഡ്ഡെ മന്‍ജല്‍പഡെയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഏതാനും പേരെ ചോദ്യംചെയ്തയായും പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ക്യാമറ വില്‍ക്കാനെത്തിയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

Keywords : Mangalore, National, Kannur, Student, Robbery, Complaint, Police, Case, Investigation, Engineering student abducted, robbed of cash and camera. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia