ഗതാഗത സ്തംഭനത്തിനെതിരെ വ്യത്യസ്ത ബോധവത്ക്കരണവുമായി എഞ്ചിനീയര്‍; ഒഫീസിലേക്ക് നഗരത്തിലൂടെ കുതിരപുറത്തേറി യാത്ര
Jun 16, 2018, 11:43 IST
ബംഗളൂരു:(www.kasargodvartha.com 16/06/2018) ഗതാഗത സ്തംഭനത്തിനെതിരെ വ്യത്യസ്ത ബോധവത്ക്കരണവുമായി എഞ്ചിനീയര്‍. ഒഫീസിലേക്ക് നഗരത്തിലൂടെ കുതിരപുറത്തേറി യാത്രചെയ്ത് യുവ എഞ്ചിനീയര്‍. ബംഗളുരുവിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രൂപേഷ്‌കുമാറാണ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് കുതിരസവാരി നടത്തി എത്തിയത്. തിരക്കേറിയ സമയത്ത് കുരുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു വെള്ള കുതിരയുടെ പുറത്തേറി സഞ്ചരിക്കുന്ന രൂപേഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായിരിക്കുന്നത്.
ജോലിയുടെ അവസാന ദിവസമാണ് രൂപേഷ് വ്യത്യസ്ഥ ആശയം നടപ്പിലാക്കിയത്. എട്ട് വര്‍ഷമായി ബംഗളുരുവില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന രൂപേഷ് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനായാണ് ജോലി അവസാനിപ്പിക്കുന്നത്. അതിനു മുന്നോടിയായാണ് അവസാന പ്രവൃത്തിദിവസം ഗതാഗതസ്തംഭനത്തിനെതിരെ ബോധവത്ക്കരണം നടത്തിയത്.
ഗതാഗതക്കുരുക്കില്‍ കുടുങ്ങി മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയില്‍ സഹികെട്ടാണ് ബോധവത്കരണമെന്നോണം രൂപേഷ് കുതിരപ്പുറത്ത് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ഓഫീസിലേക്കുള്ള വേഷത്തില്‍ കയ്യില്‍ ലാപ്‌ടോപ് ബാഗുമായാണ് രൂപേഷ് കുതിരപ്പുറത്ത് സഞ്ചരിച്ചത്. ഒപ്പം സോഫ്റ്റ് വെയര്‍ എഞ്ചിനീയറായുള്ള അവസാന ദിവസം എന്നുകുറിച്ച ഒരു ബോര്‍ഡും തൂക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Karnataka, National, Social-Media,Engineer different awareness against traffic stagnation