city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Electric Vehicles | വാഹനപ്രേമികൾക്ക് തിരിച്ചടി! ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും രാജ്യത്ത് ജൂൺ 1 മുതൽ വില കൂടും; വർധിക്കുക ഇത്രയും തുക

ന്യൂഡെൽഹി: (www.kasargodvartha.com) ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില വൻതോതിൽ വർധിക്കും. മെയ് 21 ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, കേന്ദ്ര സർക്കാർ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി കുറച്ചു. നേരത്തെ ഒരു കിലോവാട്ട് മണിക്കൂറിന് 15,000 രൂപയായിരുന്നു സബ്‌സിഡി. ഇപ്പോഴത് പതിനായിരം രൂപയായി കുറഞ്ഞു. ഇക്കാരണത്താൽ, ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നതിനുള്ള ചിലവ് ജൂൺ മുതൽ 25,000 മുതൽ 30,000 രൂപ വരെ വർധിക്കുമെന്നാണ് നിഗമനം.

Electric Vehicles | വാഹനപ്രേമികൾക്ക് തിരിച്ചടി! ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും രാജ്യത്ത് ജൂൺ 1 മുതൽ വില കൂടും; വർധിക്കുക ഇത്രയും തുക

ആദ്യം ടിവിഎസും (iQube) ആതറും (Ather) തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില 32,500 രൂപ വരെ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2019ൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് സർക്കാർ 30,000 രൂപ സബ്‌സിഡി നൽകിയിരുന്നെങ്കിൽ 2021ൽ അത് 60,000 രൂപയായി വർധിപ്പിച്ചത് ഇപ്പോൾ 22,000 ആയി വരാൻ പോകുകയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി 40 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നത്.

2025ഓടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സബ്‌സിഡി കുറയ്ക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി കിലോവാട്ട് മണിക്കൂറിന് (kWh) 15,000 രൂപയിൽ നിന്ന് 10,000 രൂപയായും ഇലക്ട്രിക് ത്രീ വീലറുകൾക്കുള്ള സബ്‌സിഡി കിലോവാട്ടിന് 25,000 രൂപയിൽ നിന്ന് 20,000 രൂപയായും ഇലക്ട്രിക് കാറുകൾക്കുള്ള സബ്‌സിഡി 10 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായും കുറച്ചു.

സബ്‌സിഡി കുറയുന്നത് ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയിൽ 10-15 ശതമാനം വരെ വർധനവിന് കാരണമാകും. ഇത് ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ ആവശ്യകതയെ ബാധിക്കും. 2030-ഓടെ എല്ലാ പുതിയ വാഹനങ്ങളുടെയും 30% ഇലക്ട്രിക് ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ സബ്‌സിഡി കുറയ്ക്കുന്നത് ഈ ലക്ഷ്യം കൈവരിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

കണക്കുകൾ പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ (FY2023) ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപന (EV) 1.17 ദശലക്ഷം യൂണിറ്റുകളുടെ റെക്കോർഡ് ഉയർന്ന നിലയിലെത്തി. 7,20,733 എണ്ണവുമായി ഇരുചക്രവാഹന വിഭാഗമാണ് ഇവി വിൽപനയുടെ ഭൂരിഭാഗവും വിറ്റഴിച്ചത്, ത്രീ വീലർ വിഭാഗത്തിൽ 2,42,563 യൂണിറ്റുകളും പാസഞ്ചർ കാർ വിഭാഗത്തിൽ 1,97,916 യൂണിറ്റുകളും വിറ്റു. ഇവി ഇരുചക്രവാഹന വിഭാഗം വരും വർഷങ്ങളിലും വളർച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിലും ഹരിതഗൃഹ വാതക ബഹിർഗമനത്തിലും ഗണ്യമായ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്.

Keywords: News, National, New Delhi, Business, Lifestyle, Electric Scooter, Electric Bike, Vehicle Price, Automobile, Electric Scooters and Bikes to Get Costlier in India from June 1, 2023.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia