city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Treatment | ഡോക്ടർമാർ മരണം വിധിച്ച തിരഞ്ഞെടുപ്പ് ഓഫീസർ മോർചറിയിൽ മാതൃസ്പർശത്തിൽ ശ്വസിച്ചു

/ സൂപ്പി വാണിമേൽ


മംഗ്ളുറു: (www.kasargodvartha.com) വീഴ്ചയിൽ തലക്ക് പരുക്കേറ്റതിനെത്തുടർന്ന് ഡോക്ടർമാർ മരിച്ചുവെന്ന് വിധിച്ച തിരഞ്ഞെടുപ്പ് ഓഫീസറുടെ 'മൃതദേഹം' മോർചറിയിൽ മാതാവ് തൊട്ടപ്പോൾ ചലിക്കുകയും ശ്വസിക്കുകയും ചെയ്തു. മികച്ച ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരണം സംഭവിച്ചു. ചാമരാജനഗർ ഹനുറിൽ ട്രഷറി ഉദ്യോഗസ്ഥനും അടുത്ത മാസം 10ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറുമായ കെ ജഗദീഷാണ് (40) മരിച്ചത്.

Treatment | ഡോക്ടർമാർ മരണം വിധിച്ച തിരഞ്ഞെടുപ്പ് ഓഫീസർ മോർചറിയിൽ മാതൃസ്പർശത്തിൽ ശ്വസിച്ചു

ഹനുർ വിവേകാനന്ദ സ്കൂളിൽ അസിസ്റ്റന്റ് റിടേണിംഗ് ഓഫീസർമാരുടേയും പ്രിസൈഡിംഗ് ഓഫീസർമാരുടേയും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജഗദീഷ്. സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് പടവുകൾ കയറുന്നതിനിടെ കാൽതെറ്റി വീണ് തലക്ക് പരുക്കേറ്റു. ബോധം നശിച്ച അവസ്ഥയിൽ ഹനുർ ഹോളി ക്രോസ് ആശുപത്രിയിൽ എത്തിച്ചു. മരിച്ചുവെന്ന് ഇവിടത്തെ ഡോക്ടർമാർ വിധിച്ചതിനെത്തുടർന്ന് ശരീരം ഹനുർ പ്രാഥമിക ആരോഗ്യ കേന്ദ്രം മോർചറിയിലേക്ക് മാറ്റി.

ഹൃദയാഘാതമാണ് ഡോക്ടർമാർ മരണകാരണമായി പറഞ്ഞത്. ചാമരാജ നഗർ ജില്ല ഡെപ്യൂടി കമീഷണർ ഡിഎസ് രമേശ് മോർചറിയിൽ എത്തി ജഗദീഷിന്റെ ശരീരം കാണുകയും ആശുപത്രി അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പോസ്റ്റ് മോർടത്തിന് മുമ്പെ മോർചറിയിൽ എത്തിയ മാതാവ് പൊട്ടിക്കരഞ്ഞ് മകന്റെ കൈയിൽ പിടിച്ചപ്പോൾ ചലിക്കുന്നതായി അനുഭവപ്പെട്ടു. അലമുറയിട്ട് ആശുപത്രി അധികൃതരോട് അവർ വിവരം പറഞ്ഞതോടെ അവിടെ ഡ്യൂടിയിൽ ഉണ്ടായിരുന്ന താലൂക് മെഡികൽ ഓഫീസർ ഡോ. പ്രകാശ് മോർചറിയിലേക്ക് കുതിച്ചു.

ജഗദീഷ് ശ്വസിക്കുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൈസൂറിൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ശരിയായ മരണം സംഭവിച്ചു. മരിച്ച യുവാവിന് രക്തസമ്മർദം കുറയുന്ന അവസ്ഥ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. സംഭവം അതീവ ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്തുമെന്ന് ഹനുർ തഹസിൽദാർ ഗുരുപ്രസാദ് പറഞ്ഞു.

Keywords: Manglore-News, National, News, Top-Headlines, Treatment, Doctor, Election, Mortuary, Dead Body, Hospital, Election officer declared dead, comes back to life in hospital mortuary. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia