city-gold-ad-for-blogger

നേത്രാവതി പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി മരിച്ചു

മംഗലാപുരം: (www.kasargodvartha.com 09.07.2014) മംഗലാപുരം നേത്രാവതി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി അജ്ഞാതന്‍ മരിച്ചു. 60 വയസ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

വെളുത്ത വസ്ത്രമാണ് വേഷം. നേത്രാവതി പാലത്തിലേക്ക് നടന്നു വന്ന ഇയാള്‍ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ വാഹനം നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ശക്തമായ മഴ കാരണം സാധിച്ചില്ല.

തുടര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് മൃതദേഹം കരയ്‌ക്കെടുത്തത്. യാത്രക്കാരെല്ലാം റോഡിലും പരിസരങ്ങളിലുമായി വാഹനം നിര്‍ത്തിയതോടെ ഏറെ തിക്കും തിരക്കും കൂടിയ നേത്രാവതി പാലത്തില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

നേരത്തെ മംഗലാപുരം ഗുരുപൂരില്‍ ഓട്ടോയില്‍ പാലത്തിനു മുകളില്‍ വന്നിറങ്ങിയ 16 കാരി ഓട്ടോ തിരിച്ചു പോയതിനു പിന്നാലെ പുഴയിലേക്കു ചാടി മരിച്ചിരുന്നു. ഗുര്‍പൂര്‍ ചിലിമ്പി ഗുഡ്ഡെയിലെ പത്മണ്ണയുടെ മകള്‍ മല്ലികയാണ് മരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നേത്രാവതി പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി മരിച്ചു

Also Read: 
ബ്രസീല്‍ തേങ്ങുന്നു; ദുരന്തം ക്യാമറക്കണ്ണിലൂടെ

Keywords : Mangalore, Death, Obituary, Bridge, National, River, Elderly man jumps off Netravati bridge, dies despite locals' rescue efforts.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia