നേത്രാവതി പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി മരിച്ചു
Jul 9, 2014, 23:02 IST
മംഗലാപുരം: (www.kasargodvartha.com 09.07.2014) മംഗലാപുരം നേത്രാവതി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി അജ്ഞാതന്‍ മരിച്ചു. 60 വയസ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വെളുത്ത വസ്ത്രമാണ് വേഷം. നേത്രാവതി പാലത്തിലേക്ക് നടന്നു വന്ന ഇയാള്‍ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ വാഹനം നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ശക്തമായ മഴ കാരണം സാധിച്ചില്ല.
തുടര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് മൃതദേഹം കരയ്‌ക്കെടുത്തത്. യാത്രക്കാരെല്ലാം റോഡിലും പരിസരങ്ങളിലുമായി വാഹനം നിര്‍ത്തിയതോടെ ഏറെ തിക്കും തിരക്കും കൂടിയ നേത്രാവതി പാലത്തില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
നേരത്തെ മംഗലാപുരം ഗുരുപൂരില്‍ ഓട്ടോയില്‍ പാലത്തിനു മുകളില്‍ വന്നിറങ്ങിയ 16 കാരി ഓട്ടോ തിരിച്ചു പോയതിനു പിന്നാലെ പുഴയിലേക്കു ചാടി മരിച്ചിരുന്നു. ഗുര്‍പൂര്‍ ചിലിമ്പി ഗുഡ്ഡെയിലെ പത്മണ്ണയുടെ മകള്‍ മല്ലികയാണ് മരിച്ചത്.

Also Read:
ബ്രസീല്‍ തേങ്ങുന്നു; ദുരന്തം ക്യാമറക്കണ്ണിലൂടെ
Keywords : Mangalore, Death, Obituary, Bridge, National, River, Elderly man jumps off Netravati bridge, dies despite locals' rescue efforts.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067