city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Republic Day | രാജ്യം 74-ാം റിപബ്ലിക് ദിനാഘോഷ നിറവില്‍; മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡന്റ്

ഡെല്‍ഹി: (www.kasargodvartha.com) രാജ്യം 74-ാം റിപബ്ലിക് ദിനാഘോഷ നിറവില്‍. അതീവ സുരക്ഷയിലാണ് രാജ്യം. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷം മുഖ്യാതിഥിയായി എത്തുന്നത്. രാവിലെ 10 മണിക്ക് കര്‍ത്തവ്യ പഥില്‍ റിപബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും. കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. പരേഡ് കാണാന്‍ 45000 കാണികള്‍ കര്‍ത്തവ്യപഥില്‍ ഒത്തുകൂടും.

അതേസമയം കനത്ത സുരക്ഷയില്‍ കേരളത്തിലും റിപബ്ലിക് ദിനാഘോഷം നടക്കും. സംസ്ഥാനതല ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സുരക്ഷാക്രമീകരണം പൂര്‍ത്തിയായി. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എന്‍സിസി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കാഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും.

Republic Day | രാജ്യം 74-ാം റിപബ്ലിക് ദിനാഘോഷ നിറവില്‍; മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡന്റ്

Keywords: New Delhi, News, National, president, Prime Minister, Republic-Day, Republic day celebrations, Top-Headlines, El-Sisi in New Delhi for Republic Day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia