കൃഷിമന്ത്രിക്ക് നേരെ ചീമുട്ടയേറ്
Jun 11, 2017, 08:16 IST
ഭുവനേശ്വർ: (www.kasargodvartha.com 11.06.2017) കൃഷിമന്ത്രിക്ക് നേരെ ചീമുട്ടയേറ്. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗിന്റെ വാഹനത്തിനു നേരേയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചീമുട്ടയെറിഞ്ഞത്. മധ്യപ്രദേശിലെ മാന്ദ്സോറിൽ അഞ്ചു കർഷകർ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു നേരേ ചീമുട്ടയെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
ജാതാനിയിൽ സബ്കെ സാത്ത് സബ്കെ വികാസ് പിരിപാടിയിൽ പങ്കെടുക്കാനായി ഗസ്റ്റ് ഹൗസിൽ നിന്നു പുറപ്പെട്ടപ്പോഴാണു യൂത്ത് കോൺഗ്രസ് പ്രവർത്തർ ആക്രമിച്ചത്.
മന്ത്രിയുടെ ദേഹത്തു മുട്ട വീണില്ലെന്നും വാഹനത്തിൽ ഒന്നു രണ്ടെണ്ണം പതിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടര്ന്ന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minister, Top-Headlines, news, Protest, Farm workers, Farming, Death, youth-congress, India, National, Protest against central minister, Eggs Thrown At Agriculture Minister Radha Mohan Singh's Vehicle In Bhubaneswar, 5 Arrested.