വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പേരിലുള്ള 149 കോടിയുടെ 11,804 ഏക്കര്‍ അനധികൃത ഭൂമി കണ്ടുകെട്ടി
Jul 28, 2017, 18:46 IST
ഹൈദരാബാദ്: (www.kasargodvartha.com 28.07.2017) വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പേരിലുള്ള 149 കോടിയുടെ 11,804 ഏക്കര്‍ അനധികൃത ഭൂമി കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഭൂമി കണ്ടുകെട്ടിയത്. ആന്ധ്രാപ്രദേശിലെ പ്രകാശം, ഗുണ്ടൂര്‍ ജില്ലകളില്‍ നിമ്മഗഡ പ്രസാദിന്റെ പേരില്‍, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കണ്ടുകെട്ടിയത്.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് എളുപ്പമാക്കാനായാണ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പ്രസാദും മറ്റ് കമ്പനികളും വന്‍തുക നിക്ഷേപിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെയാണ് വസ്തു ഇടപാടുകള്‍ക്ക് അനധികൃതമായി സഹായങ്ങള്‍ ലഭിച്ചതെന്നും ഇ ഡി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, news, Corruption, Politics, Top-Headlines, Congress, ED attaches assets worth Rs 149 crores in Jagan Mohan Reddy PMLA case