കാസര്‍കോട് ചെമ്പരിക്ക റിസോര്‍ട്ടിന്റെ അടക്കം ഉടമയായ പ്രവാസി വ്യവസായി സി സി തമ്പി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയില്‍; പിടികൂടിയത് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, പകപോക്കലെന്ന് ആരോപണം
Jan 20, 2020, 12:54 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 20.01.2020) കാസര്‍കോട് ചെമ്പരിക്ക റിസോര്‍ട്ടിന്റെ അടക്കം ഉടമയായ പ്രമുഖ പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അതേ സമയം അറസ്റ്റ് പക പോക്കലാണെ ആക്ഷേപവും ഉയര്‍ന്നു വന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സി സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫോറക്‌സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി സി തമ്പിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കേരളത്തില്‍ വിവിധ വസ്തുവകള്‍ വാങ്ങിയതില്‍ ഏകദേശം 1,000 കോടി രൂപയുടെ വെട്ടിപ്പ് തമ്പി നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. ഈ കേസില്‍ നേരത്തേ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ തമ്പിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തമ്പി മുഖേന റോബര്‍ട്ട് വദ്ര വിദേശത്ത് വസ്തുവകള്‍ വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായും സി സി തമ്പിക്ക് ബന്ധമുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെയായി തമ്പി എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, National, Top-Headlines, kasaragod, Kerala, news, ED arrests Robert Vadra's close aide CC Thampi in foreign assets case
< !- START disable copy paste -->