city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Earthquake | ബംഗാള്‍ ഉള്‍കടലില്‍ 4.4 തീവ്രത രേഖപ്പെടുത്തി ഭൂചലനം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ബംഗാള്‍ ഉള്‍കടലില്‍ ഭൂചലനം. ഇന്‍ഡ്യന്‍ സമയം തിങ്കളാഴ്ച (11.09.2023) പുലര്‍ചെ 1: 29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂചലനം ഉണ്ടായത്. വടക്ക് 9.75 ലാറ്റിറ്റിയൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റിയൂഡിലുമാണ് പ്രഭവകേന്ദ്രം.

Earthquake | ബംഗാള്‍ ഉള്‍കടലില്‍ 4.4 തീവ്രത രേഖപ്പെടുത്തി ഭൂചലനം

ഇന്‍ഡ്യയില്‍ ഭൂകമ്പങ്ങളെ കുറിച്ച് അറിയിപ്പ് നല്‍കുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി. 155 സ്റ്റേഷനുകളാണ് എന്‍സിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

Keywords: News, National, National-News, Top-Headlines, Malayalam-News, Earthquake, Magnitude, 4.4, Bay of Bengal, New Delhi, National News, Earthquake of magnitude 4.4 hits Bay of Bengal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia