Seismic Activity | രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി

● പുലർച്ചെ 5:36-നാണ് ഭൂചലനം ഉണ്ടായത്.
● 4.0 ആയിരുന്നു റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ തീവ്രത.
● ന്യൂഡൽഹിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
● നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂഡല്‍ഹി: (KasargodVartha) ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. തിങ്കളാഴ്ച (17.02.2025) പുലര്‍ച്ചെ 5:36നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ന്യൂ ദില്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡല്‍ഹിയില്‍ 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉത്തരേന്ത്യയിലുടനീളം തുടര്‍ പ്രകമ്പനം ഉണ്ടായെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂചലന സാധ്യതയേറിയ പ്രദേശമാണ് ഡല്‍ഹി.
ജനുവരി 23ന്, ചൈനയിലെ സിന്‍ജിയാങ്ങില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി-എന്‍സിആറില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തിന് രണ്ടാഴ്ച മുന്‍പ്, അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഡല്‍ഹിയില്‍ പ്രകമ്പനമുണ്ടാക്കി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
An earthquake of magnitude 4.0 on the Richter scale struck Delhi and its surrounding areas at 5:36 AM. The epicenter was New Delhi. No casualties or damage were reported.
#DelhiEarthquake, #Earthquake, #India, #SeismicActivity, #DelhiNCR, #NaturalDisaster
EQ of M: 4.0, On: 17/02/2025 05:36:55 IST, Lat: 28.59 N, Long: 77.16 E, Depth: 5 Km, Location: New Delhi, Delhi.
— National Center for Seismology (@NCS_Earthquake) February 17, 2025
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/yG6inf3UnK